സലാല-കേരള സെക്ടറുകളിലെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. സലാലയിൽ നിന്ന് കോഴിക്കോടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സര്‍വീസുകള്‍.

മസ്കറ്റ്: പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത. സലാല-കേരള സെക്ടറുകളിലെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. അടുത്ത വർഷം മാര്‍ച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ പ്രതിവാരം രണ്ട് സർവീസുകള്‍ വീതം ഉണ്ടാകും. സലാലയിൽ നിന്ന് കോഴിക്കോടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സര്‍വീസുകള്‍.

തുടക്കത്തില്‍ 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. നേരത്തെ സമ്മര്‍ ഷെഡ്യൂളില്‍ സലാലയില്‍ നിന്നും കേരളത്തിലുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയത് ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മാര്‍ച്ച് മുതൽ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കും. പ്രവാസി മലയാളികള്‍ക്ക് ഇത് ഏറെ ആശ്വസമാകും.