വിജയികളിൽ രണ്ടു പേർ മലയാളികൾ

ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ ആദ്യ ഇ-ഡ്രോയിൽ നാല് ഇന്ത്യക്കാർക്ക് 25,000 ദിർഹംവീതം സമ്മാനം.

മംഗലാപുരത്ത് നിന്നുള്ള വീര ലോബോയാണ് ഒരു വിജയി. റിസപ്ഷനിസ്റ്റായ വീര, ദുബായിലാണ് 25 വർഷമായി ജോലി ചെയ്യുന്നത്. പിറന്നാൾ ദിനം എടുത്ത ടിക്കറ്റിലൂടെയാണ് 50 വയസ്സുകാരിയായ വീര സമ്മാനം നേടിയത്.

നാല് പേർക്കൊപ്പമാണ് അവർ ടിക്കറ്റ് എടുത്തത്. “സന്തോഷംകൊണ്ട് മതിമറന്നു. ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല.” - വിജയി പറഞ്ഞു.

സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു പങ്ക് ജീവകാരുണ്യത്തിനായി ഉപയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.

മലയാളിയായ അൻസിൽ നാസർ ആണ് മറ്റൊരു വിജയി. എയർ അറേബ്യയിൽ ടെക്നീഷ്യനാണ് അൻസിൽ. സാധാരണ സുഹൃത്തുക്കൾക്ക് ഒപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറെന്ന് അൻസിൽ പറയുന്നു. പക്ഷേ, ഇത്തവണ സ്വയം ബിഗ് ടിക്കറ്റ് കളിച്ചു.

“കോൾ ലഭിച്ചപ്പോൾ ആകെ സർപ്രൈസ് ആയി. ആദ്യം കരുതിയത് പ്രൊമോഷനൽ കോൾ ആണെന്നാണ്. ആദ്യമായാണ് എനിക്ക് ഒരു സമ്മാനം ലഭിക്കുന്നത്. ഇതുവരെ സമ്മാനത്തുക എന്തു ചെയ്യണം എന്നതിൽ തീരുമാനം എടുത്തിട്ടില്ല.” - അൻസിൽ പറഞ്ഞു.

ടീച്ചിങ് അസിസ്റ്റന്റായ അമൃത ബാബുവാണ് മറ്റൊരു വിജയി. ഷാർജയിലാണ് അവർ താമസിക്കുന്നത്. എട്ട് വർഷമായി പ്രവാസിയാണ്.

“എന്റെ ഭാഗ്യ നമ്പറായ 8 ഉപയോഗിച്ചാണ് ഞാൻ ടിക്കറ്റ് തെരഞ്ഞെടുത്തത്. വളരെ സന്തോഷംതോന്നുന്ന നിമിഷമാണിത്.” - അവർ പറയുന്നു.

സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിൽ ചിന്തിച്ച് തീരുമാനമെടുക്കാനാണ് അമൃത ആഗ്രഹിക്കുന്നത്.

മലയാളിയായ ഫാത്തിമ അഫീദയാണ് മറ്റൊരു വിജയി. ഫാത്തിമയുടെ ഭർത്താവാണ് അവരുടെ പേരിൽ ബിഗ് ടിക്കറ്റ് എടുത്തത്. കുവൈത്തിലാണ് ഭർത്താവ് താമസിക്കുന്നത്. സ്വന്തമായി എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം.

ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.

25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം. നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.

ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.