ഖത്തർ, യു.എ.ഇ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് മലയാളികളായ പ്രവാസികൾക്ക് 25,000 ദിർഹം വീതം സമ്മാനം.

ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ രണ്ടാമത്തെ ഇ-ഡ്രോയിൽ രണ്ട് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം. മൊത്തം നാലു പേരാണ് വിജയികളായത്. ബംഗ്ലാദേശ്, സിറിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികൾ. മൊത്തം സമ്മാനത്തുക 100,000 ദിർഹമാണ്.

ഖത്തറിൽ ജോലി ചെയ്യുന്ന വിജയകുമാർ പദ്മനാഭനാണ് സമ്മാനം നേടിയ ഒരു മലയാളി. തനിച്ചാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“ഫോൺകോൾ എടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, ഇമെയിൽ കണ്ടപ്പോൾ തുള്ളിച്ചാടിപ്പോയി.” – വിജയി പറയുന്നു.

മനു അഗസ്റ്റിൻ ആണ് രണ്ടാമത്തെ മലയാളി വിജയി. ദുബായിലാണ് മനു താമസിക്കുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

ബിൽഡിങ് മെയിന്റനൻസ് കോർഡിനേറ്റായി ജോലി നോക്കുന്ന മുഹമ്മദ് മുൻജുർ ആണ് ബംഗ്ലാദേശിയായ വിജയി. അബുദാബിയിലാണ് അദ്ദേഹം താമസിക്കുന്നത്. സുഹൃത്തുക്കളായ 18 പേർക്കൊപ്പമാണ് മുഹമ്മദ് മത്സരത്തിൽ പങ്കെടുത്തത്. ഭാവിയിൽ വലിയ സമ്മാനം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് പറയുന്നു.

സിറിയയിൽ നിന്നുള്ള വഫ ഖലാഫ് അബുദാബിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 12 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

കൃത്യം സമയത്താണ് തനിക്ക് സമ്മാനത്തുക ലഭിച്ചതെന്നും ഇത് ഉപയോഗിച്ച് തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വിജയി പറഞ്ഞു.

ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.

25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം. നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.

ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.