ഹോർമൂസിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ, യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംയുക്ത പദ്ധതികൾ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ
ദുബായ്: ഹോർമൂസിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ, യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംയുക്ത പദ്ധതികൾ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വർക്ക്, ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയാണ് ഇത്. ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതൽ ശേഖരത്തെക്കുറിച്ച് പഠനം നടത്താനും ചർച്ചയുണ്ടായി. മേഖലയുടെ സുരക്ഷയിൽ ഇളവ് പാടില്ലെന്നെന്നും ഏതെങ്കിലും ഒരു അംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കാതെ എതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.



