പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് മരിച്ചത്.
ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചത്. 38 വയസ്സായിരുന്നു.
10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് ഷഫീർ.പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്സാൻ കമ്മിറ്റിയുടെയും ജോലി ചെയുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


