കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം.

കോഴിക്കോട്: ദുബായിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം. മൃതദേഹം ദുബൈയിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീൽ മൂന്ന് വർഷമായി പ്രവാസിയാണ്.

YouTube video player