വണ്ടിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചത് 1200 ലഹരി ഗുളികകൾ. വിപണനത്തിനായി എത്തിച്ച ലഹരിമരുന്ന് വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. റോഡ് സുരക്ഷാ സേന നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണനത്തിനായി എത്തിച്ച ലഹരിമരുന്ന് വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

റോഡ് സുരക്ഷാ സേന നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണങ്ങളുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചു. തുടർ അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.