മെയ് 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്

ദുബൈ: ദുബൈ- ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മെയ് 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ഇ-308 ബസ് സർവീസ്. 12 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മെയ് 2 മുതൽ ചില ബസ് റൂട്ടുകളിൽ മാറ്റം വരുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്. 

മാറ്റം വരുന്ന റൂട്ടുകൾ:

1. റൂട്ട് 17: നിലവിൽ ഇത് അൽ സബ്ഖ ബസ് സ്റ്റേഷനിൽ അവസാനിക്കുന്ന ഈ റൂട്ട് മെയ് 2 മുതൽ ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനിലാണ് നിർത്തുക. 
2. റൂട്ട് 24: അൽ നഹ്ദ 1 ഏരിയക്കുള്ളിലേക്ക് റൂട്ട് മാറ്റി
3. റൂട്ട് 44: നിലവിലെ അൽ റിബാത്ത് സ്ട്രീറ്റിൽ നിന്ന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്ക് റൂട്ട് മാറ്റി
4. റൂട്ട് 56: ഡിഡബ്ല്യുസി സ്റ്റാഫ് വില്ലേജ് വരെ റൂട്ട് മാറ്റി
5. റൂട്ട് 66 & 67: അൽ റുവായ ഫാം ഏരിയയിൽ പുതിയ സ്റ്റോപ്പ് ഏർപ്പെടുത്തി
6. റൂട്ട് 32 സി: അൽ ജാഫിലിയ ബസ് സ്റ്റേഷനും അൽ സത്വ ബസ് സ്റ്റേഷനും ഇടയിലുള്ള സർവീസുകൾ വെട്ടിക്കുറച്ചു. അൽ സത് വയിലേക്ക് യാത്ര ചെയ്യുന്നവർ തുടർച്ചയായ സർവീസിനായി റൂട്ട് എഫ് 27 ഉപയോ​ഗിക്കുക.
7. റൂട്ട് സി 26: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 2ലേക്ക് മാറ്റി.
8. റൂട്ട് ഇ 16: നിലവിലെ അൽ സബ്ഖ സ്റ്റേഷനു പകരം യൂണിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കും.
9. റൂട്ട് എഫ് 12: അൽ സത് വ റൗണ്ട് എബൗട്ടിനും അൽ വാസൽ പാർക്കിനും ഇടയിലുള്ള ഭാ​ഗം വെട്ടിക്കുറച്ച് കുവൈത്ത് സ്ട്രീറ്റ് വഴിയുള്ള റൂട്ട് പുന:ക്രമീകരിച്ചു.
10. റൂട്ട് എഫ് 27: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റോപ്പ് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 2ലേക്ക് മാറ്റി.
11. റൂട്ട് എഫ് 47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയക്കുള്ളിൽ പുന:ക്രമീകരിച്ചു.
12. റൂട്ട് എഫ് 54: പുതിയ ജാഫ് സ ഏരിയ സൗത്ത് ലേബർ ക്യാമ്പിലേയ്ക്ക് സേവനം നൽകുന്നതിനായി വിപുലീകരിച്ചു.
13. റൂട്ട് എക്സ് 92: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 1ലേക്ക് മാറ്റി.

read more: സുരക്ഷാ, ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം