ഖത്തറിലെ പ്രധാന റോഡിൽ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. എൻവയോൺമെന്റ് സ്ട്രീറ്റിൽ നിന്ന് റൗദത്ത് ഉമ്മു ലഖ്ബ സ്ട്രീറ്റിലേക്ക് പോകുന്ന ഭാഗത്ത് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
ദോഹ: ഖത്തറില്‍ പ്രധാന റോഡില്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി എൻവയോൺമെന്റ് സ്ട്രീറ്റിൽ നിന്ന് റൗദത്ത് ഉമ്മു ലഖ്ബ സ്ട്രീറ്റിലേക്ക് പോകുന്ന ഭാഗത്ത് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
ഡിസംബർ 31 വരെയാണ് നിയന്ത്രണം. ഈ കാലയളവില്‍ ദിവസവും അർധരാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് അസ്ഫാൽറ്റ് ലെയറിങ് പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഗതാഗത നിയന്ത്രണത്തെ തുടർന്ന് വാഹന യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു.


