പെൺവേഷത്തിൽ ന‍ൃത്തച്ചുവടുമായി നില്‍ക്കുന്ന മലയാളത്തിന്റെ മുൻനിര നടന്‍റെ ഫോട്ടോ വൈറല്‍. 

പ്രമുഖരായവരുടെ പഴയകാല ഫോട്ടോകളും വീഡിയോകളും കാണാൻ ഏറെ കൗതുകമാണ്. പ്രത്യേകിച്ച് സിനിമാ അഭിനേതാക്കളുടെ. ഇവരുടെ എല്ലാം കുട്ടിക്കാലത്തേത് അടക്കമുള്ള ഫോട്ടോകൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കൊരു പുതിയ എൻട്രി വന്നിരിക്കുകയാണ് ഇപ്പോൾ. മിമിക്രി വേദിയിൽ നിന്നും പദ്മരാജന്റെ അപരനിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പ്രിയ നടൻ ജയറാമിന്റെ ഫോട്ടോയാണിത്.

പണ്ടത്തെ ഒരു മാ​ഗസീനിൽ വന്ന ജയറാമിന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണിത്. പെൺവേഷം കെട്ടി, തലയിൽ പൂവും വച്ച് നൃത്തച്ചുവടുമായി നിൽക്കുന്ന ജയറാമാണ് ഫോട്ടോയിൽ ഉള്ളത്. ഒറ്റ നോട്ടത്തിൽ ഇത് ജയാം ആണോന്ന് തോന്നിപ്പിക്കുന്ന ലുക്കാണിത്. എന്നാൽ പലതവണ സൂക്ഷിച്ച് നോക്കിയാൽ ആളെ പിടികിട്ടും. ബിബിൻ കുമാർ എന്ന ആളാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എഐ എന്ന് പറഞ്ഞവർക്കൊക്കെ തെളിവും അദ്ദേഹം കാണിച്ച് കൊടുക്കുന്നുണ്ട്.

ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്ത് എത്തി. "അറിഞ്ഞില്ല ആരും പറഞ്ഞില്ല.. ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിച്ചില്ല, ക്ലാസ്സിക്കൽ ഡാൻസർ ആരുന്നോ, കനക സിംഹസനത്തിൽ പറയുന്ന പോലെ തട്ടെന്നുള്ള ശീലവാ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ആയിരം ആശകൾ എന്ന ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം. 23 വർഷങ്ങൾക്ക് ശേഷം മകൻ കാളിദാസന് ഒപ്പം അഭിനയിച്ച ചിത്രം ഫാമിലി എന്റർടെനറായാണ് ഒരുങ്ങിയത്. വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രത്തിന്റെ സംവിധാനം. ആശാ ശരത്ത് ആണ് നായിക വേഷത്തിൽ എത്തിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming