ഈ വർഷത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിൽ, പ്രശസ്ത നടൻ മോഹൻലാലിനെക്കുറിച്ച് ഒരു ചോദ്യം ഉൾപ്പെട്ടത് ഏറെ ശ്രദ്ധ നേടി. ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മോഹൻലാൽ. മറ്റാരാലും പകർന്നാടാൻ കഴിയാത്തത്ര കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച 'ലാലേട്ടന്' ഒടുവിൽ രാജ്യം പത്മഭൂഷൺ നൽകി ആധരിച്ചു. നിലവിൽ പുതിയ പടങ്ങളുടെ ഷൂട്ടിങ്ങിലാണ് താരം. ഇതിനിടെ മോഹൻലാൽ ആരാധകർക്ക് ആവേശം സമ്മാനിച്ചിരിക്കുകയാണ് ഹയർ സെക്കൻ്ററി ചോദ്യപേപ്പറില്‍.

ഈ വർഷത്തെ ഹയർ സെക്കൻ്ററി ഒന്നാം വർഷ ഇംഗ്ലീഷ് മോഡല്‍ പരീക്ഷയിൽ മോഹൻലാലിനെ കുറിച്ചൊരു ചോദ്യം വന്നിരിക്കുകയാണ്. മോഹൻലാലിന്റെ പ്രൊഫൈൽ എഴുതുക എന്നതാണ് ചോദ്യം. ഒപ്പം പത്ത് പോയിന്റുകളും കൊടുത്തിട്ടുണ്ട്. ആറ് മാർക്കിനുള്ള ചോദ്യമാണിത്. ചോദ്യപേപ്പറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ആറ് മാർക്ക് പിള്ളേര് തൂക്കി എന്നാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്.

ചോദ്യപ്പേപ്പറിലെ പോയിന്റുകൾ ഇങ്ങനെ

ജനനം- 1960 മെയ് 21

ജനന സ്ഥലം- എലന്തൂര്‍ പത്തനംതിട്ട, കേരള

മാതാപിതാക്കള്‍- ശാന്തകുമാരി നായര്‍, വിശ്വനാഥന്‍ നായര്‍

ജോലി- ലീഡിംഗ് സൂപ്പര്‍ സ്റ്റാര്‍ ഇന്‍ മലയാളം ഫിലിം ഇന്‍റസ്ട്രി

അവാര്‍ഡുകള്‍- 150ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മഭൂഷണ്‍, പത്മശ്രീ, നാല് നാഷണല്‍ അവാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കരിയര്‍ ആരംഭം- 1978ല്‍ റിലീസ് ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ

പ്രധാന സിനിമകള്‍- ചിത്രം, വന്ദനം, വാനപ്രസ്ഥം, ഒടിയന്‍, തന്മാത്ര, പ്രണയം, കിലുക്കം, മിന്നാരം, ചെപ്പ്, നേര്, ചന്ദ്രോത്സവം, മണിച്ചിത്രത്താഴ്, വര്‍ണപകിട്ട്

വരാനിരിക്കുന്ന സിനിമ- ജയിലര്‍ 2, വൃഷഭ(റിലീസ് ചെയ്തു)

ഭാര്യ- സുചിത്ര മോഹന്‍ലാല്‍

മക്കള്‍- പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming