ലണ്ടനിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ 10 മണിക്കൂർ ചെലവഴിച്ച ഒരു പാകിസ്ഥാൻ യുവതി തന്‍റെ അനുഭവം പങ്കുവെക്കുന്നു. പാകിസ്ഥാൻ പാസ്‌പോർട്ട് കാരണം തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, വിമാനത്താവളത്തിലെ ജീവനക്കാരുടെ ഊഷ്മളമായ പെരുമാറ്റവും മികച്ച സൗകര്യങ്ങളും തനിക്ക് അവിസ്മരണീയമായ അനുഭവമാണ് നൽകിയതെന്ന് അവർ പറയുന്നു.
ലണ്ടനിൽ നിന്ന് മുംബൈ വഴി നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ 10 മണിക്കൂർ നീണ്ട വിശ്രമ സമയത്തെ അവിസ്മരണയ അനുഭവം പങ്കുവച്ച് പാകിസ്ഥാൻ യുവതി. ഏറെ വൈകിയതിനാൽ നല്ല ക്ഷീണിമുണ്ടായിരുന്നിട്ടും വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കാനും ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞൂവെന്ന് അവർ തന്‍റെ വിമാനത്താവള അനുഭവത്തെ കുറിച്ച് പറഞ്ഞു. പരസ്പരം ശത്രുക്കളായാണ് കണുന്നതെങ്കിലും തനിക്ക് ഇന്ത്യയിൽ നിന്നും ഊഷ്മളമായ അനുഭവമായിരുന്നു ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
'ആശങ്കയുണ്ടായിരുന്നു എന്നാൽ...'
പാകിസ്ഥാനിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെങ്കിലും ലണ്ടൻ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യയിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വാൻസിപ തന്‍റെ വീഡിയോ പോസ്റ്റിൽ പങ്കുവച്ചു. 'ഇന്ത്യയിൽ, 10 മണിക്കൂർ ഒരു പാകിസ്ഥാനിയായി' എന്ന അടിക്കുറിപ്പോടെയാണ് അവർ തന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ലണ്ടനിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്രയിൽ മുംബൈയാണ് തന്‍റെ കണക്ഷൻ പോയിന്‍റ് എന്ന് അവർ വീഡിയോയിൽ വിശദീകരിച്ചു. പാകിസ്ഥാൻ പാസ്‌പോർട്ട് കൈവശം വച്ചിരിക്കുന്നതിനാൽ തുടക്കത്തിൽ തനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെന്ന് വാൻസിപ പറയുന്നു. എന്നാൽ, വിമാനത്താവളം വിട്ടുപോകാത്തിടത്തോളം സമയം യാത്രക്കാർക്ക് ഇന്ത്യയിലൂടെ സഞ്ചരിക്കാൻ കഴിയുമെന്ന് മനസിലായിയെന്നും മുംബൈയിൽ ഇറങ്ങിയ ശേഷം, സുരക്ഷാ പരിശോധനകൾ സുഗമമായി നടന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'മികച്ച അനുഭവം, വിശ്വസിക്കാൻ കഴിഞ്ഞില്ല'
ലേഓവർ സമയത്ത് അന്താരാഷ്ട്രാ ടെർമിനലിൽ തന്നെ നിന്നതിനാൽ കാര്യമായ ഇമിഗ്രേഷൻ പരിശോധനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാനും കുറച്ച് സമയം വിശ്രമിക്കാനും ലോഞ്ചിൽ സുഖമായി ഇരിക്കാനും കഴിഞ്ഞു. വന്നിറങ്ങിയപ്പോഴുണ്ടായിരുന്ന ക്ഷീണം മാറി. ലോഞ്ചിൽ ഇരിക്കുന്നതിനിടെ തന്‍റെ ബാഗിൽ സംശയാസ്പദമായ എന്തോ ഒന്നുണ്ടെന്ന് ഒരു വാട്ട്സാപ്പ് കോൾ വന്നു. എന്നാൽ ലഗേജിൽ നിന്നും പവർ ബാങ്ക് മാത്രമാണ് മാറ്റാൻ ആവശ്യപ്പെട്ടത്. വിമാനത്താവള ജീവനക്കാർ ഏറെ ദയയുള്ളവരായിരുന്നു. 'എന്‍റെ അനുഭവം പൊതുവെ മികച്ചതായിരുന്നു. മുംബൈ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാ സ്റ്റാഫുകളും പൊതുവെ മികച്ചവരായിരുന്നു, എനിക്ക് അതിശയകരമായ സമയം ഉണ്ടായിരുന്നു.' വാൻസിപ കൂട്ടിച്ചേർത്തു.
സന്തേഷം പങ്കുവച്ച് നെറ്റിസെൺസ്
മുംബൈ വിമാനത്താവളത്തിലെ ഹൃദ്യമായ അനുഭവം പങ്കുവച്ചതിന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ വാൻസിപയെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. സത്യാസന്ധമായ അനുഭവ വിവരണമെന്നായിരുന്നു ചിലരുടെ കുറിപ്പ്. യഥാർത്ഥ ആളുകളുടെ യഥാർത്ഥ അനുഭവക്കുറിപ്പുകൾ ഞങ്ങൾക്ക് ആവശ്യമുണ്ടെന്ന് ചിലരെഴുതി. പാകിസ്ഥാനികളെല്ലാം ഇന്ത്യയിലൂടെ സഞ്ചരിക്കുന്നത് സ്വപ്നം കാണുന്നെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിൽ നിന്നും നല്ല അനുഭവങ്ങൾ ലഭിച്ചെന്നറിഞ്ഞതിൽ സന്തോഷമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരിക്കൽ നിങ്ങൾക്ക് ഇന്ത്യയെ കുറിച്ച് കൂടുതൽ അറിയാനും ഇന്ത്യയിലുടെ സ്വതന്ത്ര്യമായി സഞ്ചരിക്കാനും കഴിയട്ടെയെന്ന് മറ്റൊരാൾ ആശംസിച്ചു.


