മുംബൈയിലെ ഒരു വനിതാ ട്രെയിൻ മാനേജർ തൻ്റെ ജോലിയുടെ കഠിനാധ്വാനം വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത് വൈറലായി. ട്രെയിനുകൾ വൈകുമ്പോൾ യാത്രക്കാർ അൽപ്പം ക്ഷമ കാണിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു, കാരണം അതിന് പിന്നിൽ റെയിൽവേ ജീവനക്കാരുടെ വലിയ പരിശ്രമമുണ്ട്

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി സംബന്ധമായ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറൽ. ഓരോ ഷിഫ്റ്റിലും തങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുകയാണെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒരു ട്രെയിന്‍ 10 മിനിറ്റ് വൈകുമ്പോഴേക്കും അസ്വസ്ഥരാകുന്ന യാത്രക്കാർ അതിന് പിന്നിൽ ഒരോ ട്രെയിന്‍ മാനേജരും അനുഭവിക്കുന്ന സങ്കർഷങ്ങൾ വീഡിയോ വെളിപ്പെടുത്തുന്നു.

സങ്കീർണമായ പ്രവ‍ർത്തനം

ഒരു ഷിഫ്റ്റിൽ 5,000 മുതൽ 18,000 വരെ ചുവടുകൾ നടക്കുന്ന അവർ ദീർഘനേരമുള്ള ജോലി സമയം, കാലാവസ്ഥാ വെല്ലുവിളികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ എടുത്തുകാണിച്ചു. കാലതാമസത്തെക്കുറിച്ച് കൂടുതൽ ക്ഷമ കാണിക്കാൻ യാത്രക്കാരെ അവരുടെ വീഡിയോ പ്രേരിപ്പിക്കുന്നു. . ട്രെയിനുകൾ സുഗമമായി ഓടിക്കാൻ ആവശ്യമായ പരിശ്രമം എടുത്തുകാണിക്കുന്ന അവരുടെ വീഡിയോ റെയിൽവേ ജീവനക്കാർ നേരിടുന്ന വെല്ലുവിളികളെ വെളിപ്പെടുത്തി.

View post on Instagram

റെയിൽവേയിൽ ജോലിക്ക് ചേർന്ന ശേഷം റെയിൽവേയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള തന്‍റെ മാറിയെന്നും അവർ പറഞ്ഞു. പണ്ട് റെയിൽവേയെ കുറിച്ച് തനിക്ക് പരാതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിന്ന് അതെങ്ങനെ പ്രവ‍ർത്തിക്കുന്നുവെന്ന് അറിയുമ്പോൾ ആ പരാതികൾ ഇല്ലാതാകുന്നെന്ന് അവർ കൂട്ടിച്ചേർത്തു. ഒപ്പം, നിരവധി വകുപ്പുകൾ ചേരുന്ന റെയിൽവേയുടെ പ്രവർത്തനം വളരെ സങ്കീർണമായ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും പ്രശ്നങ്ങൾ തങ്ങൾ നേരിടുമ്പോൾ, ട്രെയിൻ വൈകുന്നെന്ന് പരാതിപ്പെടുന്ന യാത്രക്കാർ അല്പം ക്ഷണ കാണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

പ്രതികരിച്ച് നെറ്റിസെന്‍സ്

നാല് ദിവസം കൊണ്ട് വീഡിയോ കണ്ടത് മൂന്ന് ലക്ഷത്തിലധികം പേർ. നിരവധി റെയിൽവേ ജീവക്കാരും അവരെ പിന്തുണച്ചു. മറ്റ് ചിലർ യുവതിയോട് ജോലി ഉപേക്ഷിക്കാൻ ഉപദേശിച്ചു. വീഡിയോ ഓൺലൈനിൽ ഇന്ത്യൻ റെയിൽവേയുടെ പ്രവ‍ർത്തനത്തെ കുറിച്ച് വലിയ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.