
Suspension : തിരുവല്ലം കസ്റ്റഡി മരണം: 3 പൊലീസുകാർക്ക് സസ്പെൻഷൻ, സിഐക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവല്ലം കസ്റ്റഡി മരണം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ, സിഐക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവല്ലം കസ്റ്റഡി മരണ കേസിൽ (thiruvallom custody death case) മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ(suspension). തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ, ഗ്രേഡി എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി ഐ ക്ക് കാരണം കാണിക്കൽ(memo) നോട്ടീസും നൽകി. പ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണർ സപ്ർജൻ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണൺ സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമാണെന്ന് കണ്ടെത്തിയിരുന്നു.