
ഓഗസ്റ്റ് വരെ ഇറാൻ കുലുങ്ങില്ല, ട്രംപിൻ്റെ കണക്കുകൂട്ടലുകൾ തെറ്റും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളും ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധവും (Naval Blockade) ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാനെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം ഒരു മാസം പിന്നിട്ടപ്പോൾ ഉയരുന്നത് ഒരേയൊരു ചോദ്യം: ഇറാൻ എത്രകാലം ഈ സമ്മർദ്ദത്തിന് പ്രതിരോധിക്കും?