അഭിഭാഷകയായ തന്യ അപ്പാച്ചു, കെനോട്ട്.ഡേറ്റിംഗ് എന്ന പുതിയ മാട്രിമോണിയൽ ആപ്പിനെതിരെ രംഗത്ത്. 50 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള 1% പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തി, 'സ്വർണ്ണഖനനം' ലക്ഷ്യമിടുന്ന സ്ത്രീകൾക്കായി നിർമ്മിച്ചതാണ് ഈ ആപ്പെന്നാണ് തന്യയുടെ ആരോപണം. 

ന്ത്യയില്‍ വിവാഹം ഇന്ന് വലിയൊരു മാര്‍ക്കറ്റാണ്. ലക്ഷങ്ങൾ മുതൽ കോടികൾ വരെ ഒഴുകുന്ന മാര്‍ക്കറ്റ്. ഈ വലിയ മാര്‍ക്കറ്റ് പിടിക്കാന്‍ നിരവധി മാട്രിമോണിയല്‍ സൈറ്റുകളും ഇന്ന് ഇന്ത്യയിലുണ്ട്. എന്നാല്‍, പുതുതായി തുടങ്ങിയ ഒരു മാട്രിമോണിയൽ ആപ്പിനെ കുറിച്ച് അഭിഭാഷക കൂടിയായ തന്യ അപ്പാച്ചു തന്‍റെ യുവര്‍ ഇൻസ്റ്റാ ലോയർ എന്ന തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയപ്പോൾ ആ വീഡിയോ കണ്ടത് ഏതാണ്ട് മൂന്നര ലക്ഷത്തോളം പേര്‍. കെനോട്ട്.ഡേറ്റിംഗ് എന്ന ആ മാട്രിമോണിയല്‍ ആപ്പ് യുവതികൾക്ക് സ്വർണ്ണഖനനത്തിനായി പുരുഷന്മാരാൽ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് തന്യയൂടെ ആരോപണം.

ഒരു ശതമാനം പുരുഷന്മാര്‍ മാത്രം

ഇന്ത്യയിലെ എഐ അടിസ്ഥാനമാക്കിയ മാട്രിമോണിയല്‍ ആപ്പാണ് കെനോട്ട്.ഡേറ്റിംഗെന്നാണ് തന്യയുടെ ആരോപണം. കാരണം ഈ ആപ്പില്‍ ഇന്ത്യയിലെ ഒരു ശതമാനം പുരുഷന്മാര്‍ മാത്രമേയുള്ളൂ. അതേസമയം സ്ത്രീകൾക്ക് ഒരു നിയന്ത്രണവും ഈ ആപ്പിലില്ല. ഇന്ത്യയിലെ ഒരു ശതമാനം പുരുഷന്മാര്‍ മാത്രം ഈ ആപ്പില്‍ അവശേഷിക്കാന്‍ കാണാം. 50 ലക്ഷം വരുമാനമുള്ള 'പുരുഷ കേസരി'കള്‍ക്ക് മാത്രമായിട്ടാണ് ഈ ആപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് തന്യ അവകാശപ്പെട്ടത്. ഇതിനാലാണ് താന്‍ ഈ ആപ്പിനെ സ്വ‍ർണ്ണഖനനം ചെയ്യുന്ന സ്ത്രീകളുടെ ആപ്പെന്ന് വിളിക്കുന്നതെന്നും അവര്‍ തന്‍റെ വീഡിയോയിൽ അവകാശപ്പെടുന്നു. പണക്കാരനായ ഭര്‍ത്താക്കന്മാരെ ആഗ്രഹിക്കുന്ന യുവതികൾ എത്രയും പെട്ടെന്ന് ഈ ആപ്പ് സന്ദര്‍ശിക്കണമെന്നും തന്യ വീഡിയോയില്‍ പരിഹസിക്കുന്നു.

View post on Instagram

രൂക്ഷപ്രതികരണം

ഒറ്റദിവസം കൊണ്ട് തന്നെ മൂന്നരലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. സാമൂഹികമായും സാമ്പത്തികമായും ഉയർന്ന ജീവിതം ആരാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ചിലരെഴുതയത്. എന്നാല്‍, വിദ്യാഭ്യാസമോ പണമോ മാന്യമായൊരു പ്രതികരണത്തിനോ ഉറന്ന മനസ്ഥിതിയോ ഉണ്ടാക്കിന്നില്ലെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പുകൾ. മറ്റ് ചിലര്‍ ഒരു ശതമാനം പുരുഷന്മാരുടെ കൈവശമേ സ്വർണ്ണമൊള്ളോയെന്ന് ചോദിച്ചും രംഗത്തെത്തി. ആരാണ് അത്യാഗ്രഹികളായ ആളുകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്? അത്തരക്കാരെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാന്‍ വേണ്ടി നിർമ്മിക്കപ്പെട്ടതാകുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.