ചെപ്പോക്കിലെ ആദ്യ പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയമാണ്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേല്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഗുജറാത്ത് ടീമിലും ഒരു മാറ്റമുണ്ട്. പ്രസിദ്ധ് കൃഷ്ണക്ക് പകരം അര്‍ഷ്ദ ഖാന്‍ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലനിലെത്തി.

ചെപ്പോക്കിലെ ആദ്യ പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയമാണ്. ജയിച്ചാല്‍ സ്ഥാനം മാറില്ലെങ്കിലും ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കാം.ബാറ്റിംഗ് നിരയില്‍ സഞ്ജു ക്ലിക്കായില്ലെങ്കിൽ സിഎസ്കെ തകരും എന്നത് ടീമിന് ആശങ്കയാണ്. ക്യാപറ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് 7 കളിയിൽ നേടിയത് 104 റൺസ് മാത്രമാണ്. സഞ്ജു അല്ലാതെ, സീസണിൽ 200 റൺസിനടുത്ത് സ്കോർ ചെയ്തത് പരിക്കേറ്റ് സീസണ്‍ നഷ്ടമായ ആയുഷ് മാത്രെ മാത്രമാണ്.

Scroll to load tweet…

ഹാട്രിക്ക് തോൽവി ഒഴിവാക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗിലും ബൗളിംഗിലും പ്രശ്നങ്ങൾ ഏറെ. റിസ്ക് എടുക്കാൻ മടിക്കുന്ന ബാറ്റർമാരാണ് ടീമിന്‍റെ പ്രധാന ദൗർബല്യം. ഓറഞ്ച് ക്യാപ്പിനായി ഗില്ലും സുദർശനും മത്സരിക്കുന്നുണ്ടെങ്കിലും 160 റൺസിന്മുകളിൽ സ്ട്രൈക്ക് റൈറ്റ് മുൻനിരയിൽ ആർക്കുമില്ല.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവന്‍: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), ഷാറൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതർ.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, അകീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്നീത് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക