നിക്കോളാസ് പൂരാനും സൂപ്പര്‍ ഓവറും, അത് വല്ലാത്തൊരു കോമ്പിനേഷനാണ്. കരീബിയൻ പ്രീമിയര്‍ ലീഗിലും ഐപിഎല്ലിലുമായി അഞ്ചെണ്ണം
നിക്കോളാസ് പൂരാനും സൂപ്പര്‍ ഓവറും, അത് വല്ലാത്തൊരു കോമ്പിനേഷനാണ്. കരീബിയൻ പ്രീമിയര്‍ ലീഗിലും ഐപിഎല്ലിലുമായി അഞ്ചെണ്ണം, നേടിയ റണ്‍സിനേക്കാള്‍ കൂടുതല്‍ ഡക്കുകളാണെന്ന് മാത്രം.
സൂപ്പര്‍ ഓവറുകളിലെ പൂരാന്റെ വില്ലൻ സുനില്‍ നരെയ്നാണ്. സിപിഎല്ലില്‍ രണ്ട് തവണയും ഇപ്പോള്‍ ഐപിഎല്ലിലും. കരീബിയൻ ലീഗില്‍ 2014ലും 2021ലുമായിരുന്നു.
നരെയ്ൻ ആമസോണ്‍ വാരിയേഴ്സിനായും പൂരാൻ ട്രിനാഡിനായും കളിക്കുമ്പോഴാണ് ആദ്യം. നരെയ്നെതിരെ നാല് ഡോട്ട് ബോളുകള്‍ക്ക് ശേഷം അഞ്ചാം പന്തില്‍ പൂരാൻ പുറത്ത്. സ്കോര്‍ പൂജ്യം. പിന്നീട്, നരെയ്ൻ ട്രിനിഡാഡിനും പൂരാൻ ആമസോണിനുമായി ഇറങ്ങിയപ്പോള്‍. അന്ന് രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത് മടക്കം. ഒടുവില്‍ കൊല്‍ക്കത്തയ്ക്കെതിരെ, ക്ലീൻ ബൗള്‍ഡ്.
ഐപിഎല്ലില്‍ 2020ല്‍ തന്നെ രണ്ട് തവണ. അന്ന് പഞ്ചാബ് കിങ്സ് താരമായിരുന്നു പൂരാൻ. ഡല്‍ഹി ക്യാപിറ്റല്‍സ് താരം കഗിസൊ റബാഡ പൂരാനെ ക്ലീൻ ബൗള്‍ഡാക്കി. മുംബൈ ഇന്ത്യൻസായിരുന്നു അടുത്ത സൂപ്പര്‍ ഓവര്‍ എതിരാളി. അന്ന് ബുമ്രയായിരുന്നു ഇടം കയ്യൻ ബാറ്ററെ മടക്കിയത്. രണ്ടും പൂജ്യം.
Powered By:



