ഗുജറാത്തിനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്.
മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നിര്‍ണായക ടോസ് ജയിച്ച മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഗുജറാത്തിനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. പരിക്കുമൂലം പുറത്തായ രോഹിത് ശര്‍മ ഇന്നും മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. അതേസമയം,സണ്‍റൈസേഴ്സിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രെക്ക് പകരം കാര്‍ത്തിക് ശര്‍മ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. മാത്യു ഷോര്‍ട്ടും ഇന്ന് ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ആയുഷ് മാത്രെയുടെ അഭാവത്തില്‍ സര്‍ഫറാസ് ഖാനാണ് ചെന്നൈക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുക.
പോയിന്റ് പട്ടികയില്‍ മുംബൈ ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ചെന്നൈ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോല്‍വി വഴങ്ങിയപ്പോള്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്ക് ശേഷം ചെന്നൈ ഗുജറാത്തിനെതിരെ വമ്പന്‍ ജയം നേടി വിജയവഴിയില്‍ തിരിച്ചെത്തി.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), നമൻ ധീർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), തിലക് വർമ്മ, ഷെർഫാൻ റുഥർഫോർഡ്, മിച്ചൽ സാന്റ്നർ, ജസ്പ്രീത് ബുംറ, ക്രിഷ് ഭഗത്, എ.എം. ഗസൻഫർ, അശ്വാനി കുമാർ.
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), സർഫറാസ് ഖാൻ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്നീത് സിംഗ്, മുകേഷ് ചൗധരി.
