ആര്‍സിബി കുടുംബത്തില്‍ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വലിയൊരു കുടുംബമായതിനാല്‍ ചിലരെയൊക്കെ നമ്മള്‍ മിസ് ചെയ്യുമെന്ന് ക്രുനാല്‍ പറഞ്ഞു.

ബെംഗളൂരു: മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി പിണക്കത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയ ചേട്ടനും ആര്‍സിബി താരവുമായ ക്രുനാല്‍ പാണ്ഡ്യ. ആർസിബി പോഡ്കാസ്റ്റിൽ ഡാനിഷ് സേട്ടുമായുള്ള സംഭാഷണത്തിനിടെയാണ് സഹോദരങ്ങൾ തമ്മിൽ 'പിണക്കമാണോ' എന്ന ചോദ്യം ഉയർന്നത്.

ആര്‍സിബി കുടുംബത്തില്‍ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വലിയൊരു കുടുംബമായതിനാല്‍ ചിലരെയൊക്കെ നമ്മള്‍ മിസ് ചെയ്യുമെന്ന് ക്രുനാല്‍ പറഞ്ഞു. സമയം ഡാനിഷ് സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ എന്ന് മറുപടി നല്‍കുമ്പോള്‍ ചിരിയായിരുന്നു ക്രുമാലിന്‍റെ മറുപടി. ഇതുകണ്ട ഡാമനിഷ് അതൊന്നും കാര്യമക്കേണ്ട റസ്ലിംഗില്‍ കെയ്‌നും അണ്ടർടേക്കറും തമ്മിൽ ഇടയ്ക്കൊക്കെ അടി കൂടാറുണ്ട്, അതുപോലെ അല്ലെ എന്ന് ചോദിച്ചപ്പോഴും പൊട്ടിച്ചിരിച്ച ക്രുനാല്‍ എല്ലാം ഓക്കെയാണ്, ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല. എല്ലാം ശുഭകരമായി പോകുന്നു എന്ന് മറുപടി നല്‍കി.

ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തില്‍ യുവതാരം മുകുൾ ചൗധരിയെ താൻ സ്ലെഡ്ജ് ചെയ്തു എന്ന ആരോപണത്തിനും ക്രുനാൽ മറുപടി നൽകി. അതൊരു സ്ലെഡ്ജിംഗ് ആയിരുന്നില്ലെന്നും ഒരു തമാശ മാത്രമായിരുന്നുവെന്നും ക്രുനാല്‍ വെളിപ്പെടുത്തി. മുകുൾ നീ ഒരു യുവതാരമാണ്, നിനക്ക് ലോങ് ഓണിന് മുകളിലൂടെ സിക്സറുകൾ അടിക്കാൻ കഴിയും, അവിടെ അടിക്കാൻ നോക്കൂ എന്നാണ് ഞാൻ അവനോട് പറഞ്ഞത്. എന്‍റെ ഹെയർസ്റ്റൈൽ കണ്ട് ഞാൻ ഭയങ്കര ദേഷ്യക്കാരനാണെന്ന് ആളുകൾ കരുതുന്നുണ്ടാകാം, പക്ഷേ താൻ അങ്ങനെയല്ലെന്ന് ക്രുനാൽ പറഞ്ഞു.

View post on Instagram

ഈ ഐപിഎൽ സീസണിൽ ആർസിബിയുടെ വിശ്വസ്തനായി മാറിയ ക്രുനാൽ തന്‍റെ ബൗളിംഗിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളിലൂടെ ബാറ്റിംഗ് നിരയെ വിറപ്പിക്കുന്നുണ്ട്. മികച്ച ഇക്കോണമിയിൽ പന്തെറിയുന്നതിനൊപ്പം വാലറ്റത്ത് നിർണ്ണായക റൺസ് കണ്ടെത്താനും ക്രുനാലിന് സാധിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക