അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടം നേടി.

ഇസ്ലാമാബാദ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ കിരീട നേട്ടം ആഘോഷമാക്കി ആരാധകര്‍. ഇസ്ലാമാബാദിലാണ് ആരാധകര്‍ തടിച്ചുകൂടിയത്. മത്സരത്തില്‍ പാകിസ്ഥാനെതിരെ 191 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ദുബായ്, ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണ് നേടിയത്. 113 പന്തില്‍ 172 റണ്‍സ് നേടിയ സമീര്‍ മിന്‍ഹാസാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. 16 പന്തില്‍ 36 റണ്‍സ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കിരീടവുമായി നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആയിരക്കണക്കിന് ആരാധകര്‍ ഇസ്ലാമാബാദില്‍ എത്തി. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിതമായ സ്വീകരണം നല്‍കി. ടീമിന്റെ വിമാനം ഇറങ്ങുന്നതിന് വളരെ മുമ്പുതന്നെ വിമാനത്താവള ടെര്‍മിനലിന് പുറത്ത് ആരാധകര്‍ തടിച്ചുകൂടി. ടീമിന്റെ നേട്ടത്തെയും ഇന്ത്യയ്ക്കെതിരായ ചരിത്ര വിജയത്തെയും ആഘോഷിക്കുന്ന കാര്‍ഡുകള്‍ പലരും കയ്യിലേന്തിയിരുന്നു. ഏതാണ്ട് ലോകകപ്പ് നേടിയത് പോലെ ആയിരുന്നു ആരാധകരുടെ ആഘോഷം. വീഡിയോ ദൃശ്യങ്ങള്‍...

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഫൈനലിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വിയെ ഇന്ത്യന്‍ താരങ്ങള്‍ അവഗണിച്ചിരുന്നു. നഖ്‌വി പാകിസ്ഥാന് ട്രോഫി കൈമാറി. തുടര്‍ന്ന് സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പം ടീമിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഫൈനല്‍ പുരോഗമിക്കുന്നതിനിടെയാണ് നഖ്‌വി ദുബായില്‍ എത്തിയത്.

നഖ്‌വിയുമായി വേദി പങ്കിടേണ്ടതില്ലെന്ന് ഇന്ത്യന്‍ കളിക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ മറ്റൊരു വ്യക്തിയില്‍ നിന്നാണ് മെഡലുകള്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നഖ്വിയാണ് മെഡല്‍ കൈമാറിയത്. തുടര്‍ന്ന് താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനുമൊപ്പം നില്‍ക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

YouTube video player