ഈമാസം 24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോലി ലണ്ടനിലേക്ക് മടങ്ങി. മുംബൈ വിമാനത്താവളത്തിൽ നിന്നായിരുന്നു കോലിയുടെ മടക്കയാത്ര. മക്കളായ വാമികയുടേയും അകായിയുടേയും സ്വകാര്യതയ്ക്കായി കോലിയും ഭാര്യ അനുഷ്ക ശർമ്മയും ലണ്ടനിലാണിപ്പോൾ താമസിക്കുന്നത്. ഈമാസം പതിനൊന്നിനാണ് കോലിയുടേയും അനുഷ്കയുടേയും എട്ടാം വിവാഹവാർഷികം.

ഈമാസം 24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് , ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോലി ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പട്ടതോടെയാണ് കോലിയും രോഹിത്തും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.

View post on Instagram

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ കോലി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായതിനൊപ്പം പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടെ ആദ്യമായാണ് താന്‍ ഇത്രയും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതെന്ന് കോലി പരമ്പര നേട്ടത്തിനുശേഷം പറഞ്ഞിരുന്നു. ഇന്നലെ ലണ്ടനിലേക്ക് മടങ്ങാനായി മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കോലി അവിടെ കാത്തു നിന്ന ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും സമയം കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക