ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് തൊട്ടരികെയാണ് വിരാട് കോലി. 

ബംഗളൂരു: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ എട്ടാമതായി വിരാട് കോലി. വിജയ് ഹസാരെ ട്രോഫില്‍ ആന്ധ്രാ പ്രേദശിനെതിരായ മത്സരത്തില്‍ 131 റണ്‍സ് നേടിയിരുന്നു കോലി. ഇതിനിടെയാണ് കോലി പട്ടികയിലെത്തിയത്. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളില്‍ സച്ചിന്‍ പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനും കോലിക്ക് സാധിച്ചു. ഗ്രഹാം ഗൂച്ച് (44), ഗ്രയിം ഹിക്ക് (40), കുമാര്‍ സംഗക്കാര (39), രോഹിത് ശര്‍മ (37), റിക്കി പോണ്ടിംഗ് (34), ഗാര്‍ഡന്‍ ഗ്രീനിഡ്ജ് (33) എന്നിവര്‍ യഥാക്രമം കോലിക്ക് പിന്നില്‍. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ന് ഡല്‍ഹി നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് കോലി വിജയ് ഹസാരെ കളിക്കാന്‍ തീരുമാനിച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പട്ടികയില്‍ ഒന്നാമന്‍ മുന്‍ ഇംഗ്ലണ്ട് താരം ഗഹാം ഗൂച്ചാണ്. 613 മത്സരങ്ങളില്‍ നിന്ന് 22211 റണ്‍സാണ് ഗൂച്ച് അടിച്ചെടുത്തത്. ശരാശരി 40.16. സെഞ്ചുറികള്‍ 44. ഇംഗ്ലണ്ടിന്റെ തന്നെ മുന്‍ താരം ഗ്രെയിം ഹിക്കാണ് രണ്ടാമത്. 651 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇംഗ്ലണ്ട് താരം അടിച്ചെടുത്തത് 22059 റണ്‍സ്. 40 സെഞ്ചുറികള്‍ നേടിയ താരത്തിന് 41.03 ശരാശരിയുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 551 മത്സരങ്ങളില്‍ നിന്ന് 21999 റണ്‍സാണ് സച്ചിന്‍ നേടിയത്. 60 സെഞ്ചുറികള്‍. 45.54 ശരാശരിയുണ്ട് സച്ചിന്.

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര 529 മത്സരങ്ങള്‍ കളിച്ചു 19456 റണ്‍സ് നേടിയ സംഗ 39 സെഞ്ചുറികളും നേടി. ശരാശരി 43.52. നാലാം സ്ഥാനത്താണ് സംഗക്കാര. ശ്രീലങ്കന്‍ താരങ്ങളില്‍ ഒന്നാമനും സംഗക്കാരയാണ്. വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സ് കളിച്ചത് 500 മത്സരങ്ങള്‍. 16995 റണ്‍സാണ് സമ്പാദ്യം. 41.96 ശരാശരിയും 26 സെഞ്ചുറിയും സ്വന്തമാക്കി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് കളിച്ചത് 456 മത്സരങ്ങള്‍. 16363 റണ്‍സ് നേടിയ മുന്‍ താരം 34 സെഞ്ചുറികളും നേടി. 41.74 ശരാശരിയുണ്ട് പോണ്ടിംഗിന്.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഗാര്‍ഡന്‍ ഗ്രീനിഡ്ജ് നേടിയത് 440 മത്സരങ്ങളില്‍ നിന്ന് 16349 റണ്‍സ്. ശരാശരി 40.56. സെഞ്ചുറികള്‍ 33. ഗ്രീനിഡ്ജിന് പിന്നിലാണ് വിരാട് കോലി. എട്ടാം സ്ഥാനത്ത്. ഇതുവരെ 343 മത്സരങ്ങള്‍ കളിച്ചു. 16130 റണ്‍സാണ് സമ്പാദ്യം. 57.06 ശരാശരി. 58 സെഞ്ചുറികളും കോലി നേടി. 557 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ 16128 റണ്‍സ് നേടി. 31 സെഞ്ചുറികളുടെ അകമ്പടിയോടെ ആയിരുന്നിത്. 31.19 ശരാശരി. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അലന്‍ ലാംമ്പ് കളിച്ചത് 484 മത്സരങ്ങളില്‍. 15658 റണ്‍സ് അദ്ദേഹം നേടി. 19 സെഞ്ചുറികള്‍ നേടിയ ലാംമ്പിന്റെ ശരാശരി 39.14.

YouTube video player