പ്രതികളെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം പൊലിസാണ് കസ്റ്റഡിൽ വാങ്ങി പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. നാളെ പ്രതികളെ വീണ്ടു കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ തല്ലികൊന്ന കേസിലെ പ്രതികളെ ബാറിൽ കൊണ്ടുവന്ന് തെളിവെടുത്തു. സുമൻ എന്ന ചെറുപ്പക്കാരനെയാണ് അനന്തു, അച്ചു എന്നീ സഹോദരങ്ങള്‍ ചേർന്ന് വാക്കു തർക്കത്തിൻെറ പേരിൽ തല്ലികൊന്നത്. പ്രതികളെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം പൊലിസാണ് കസ്റ്റഡിൽ വാങ്ങി പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. നാളെ പ്രതികളെ വീണ്ടു കോടതിയിൽ ഹാജരാക്കും.

