പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ന്യൂക്ലിയർ വെപ്പണുമായി ഉപമിക്കാമെന്ന് നടന്‍ ജഗദീഷ്. 

ന്യൂക്ലിയർ വെപ്പൺ പുരാണത്തിലെ പാശുപതാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നടൻ ജ​ഗദീഷ്. ഇതൊക്കെ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നത് അത്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ശിവരാത്രിയോട് അനുബന്ധിച്ച് വെണ്ണല ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു ജ​ഗദീഷിന്റെ പ്രതികരണം. വെണ്ണല ക്ഷേത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംസാരിച്ച് പോകവെ ആയിരുന്നു പാശുപതാസ്ത്രത്തെ കുറിച്ച് പറഞ്ഞത്.

ജ​ഗദീഷ് പറഞ്ഞതിങ്ങനെ

നമ്മുടെ ആധുനിക കാലഘട്ടവുമായി ബന്ധപ്പെട്ട് രസകരമായ ചരിത്രമുണ്ട്. അതെങ്ങനെ ആണെന്ന് ചോദിച്ചാല്‍, അര്‍ജുനന്‍ പാശുപതാസ്ത്രം നേടണമെന്ന ആഗ്രഹവുമായി ശിവനെ തപസ് ചെയ്തു. പാശുപതാസ്ത്രവുമായി ഇന്ന് നമുക്ക് താരതമ്യം ചെയ്യാന്‍ പറ്റുന്നത് ന്യുക്ലിയര്‍ വെപ്പണ്‍സിനെയാണ്. പാശുപതാസ്ത്രം കയ്യില്‍ കൊടുത്താല്‍ അതെങ്ങനെ ഉപയോഗിക്കുമെന്ന് എനിക്ക് ആദ്യം അറിയണമെന്ന തീരുമാനത്തിൽ ഭ​ഗവാൻ എത്തി. കിരാദന്‍റെ വേഷത്തില്‍ ഭഗവാന്‍ അർജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പരീക്ഷിക്കാന്‍ വേണ്ടി. ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണിന്‍റെ കാര്യം അതല്ലേ. ഇറാനും അമേരിക്കയും തമ്മില്‍ ഇന്ന് യുദ്ധം ചെയ്യുകയാണ്. എന്തിന് വേണ്ടി ന്യൂക്ലിയര്‍ വെപ്പണിന്‍റെ കാര്യത്തിന് വേണ്ടി. എത്ര ഉണ്ട്? എന്ന് ഉപയോഗിക്കും ? എന്നൊക്കെ പറയുന്നു. ഇതിനൊക്കെ എത്രയോ വര്‍ഷം മുന്‍പ് പുരാണത്തില്‍ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായിട്ടുള്ള കാര്യമാണ്. ആ പാശുപതാസ്ത്രത്തെ ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണുമായി നമുക്ക് ഉപമിക്കാം. അങ്ങനെ ഭഗവാനാണെന്ന് അറിയാതെ യുദ്ധം ചെയ്ത്, ഗാണ്ടീവം ഒഴിച്ച് ബാക്കി എല്ലാ ആയുധവും വച്ച് കീഴടങ്ങുകയാണ് അര്‍ജുനന്‍. ഒടുവില്‍ ശിവൻ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി. ചരിത്രമായിക്കോട്ടെ പുരാണം ആയിക്കോട്ടെ ഒരു ആയുധം നമ്മുടെ കയ്യില്‍ കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് ചിന്തിക്കേണ്ടത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming