ഹൈദരാബാദിലെ പരിപാടിക്ക് ശേഷം സാമന്തയെ ആരാധകർ വളയുകയും തിക്കുംതിരക്കുമുണ്ടാക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നെത്തിയ ആൾക്കൂട്ടത്തിനിടയിൽ നടി വീഴാൻ പോകുകയും ചെയ്തു. അടുത്തിടെ നിധി അഗർവാളിനും സമാനമായ ദുരനുഭവം നേരിട്ടിരുന്നു.

ഭിനേതാക്കളോടുള്ള ജനങ്ങളുടെ ആരാധന വളരെ വലുതാണ്. എന്നാൽ ഇത്തരം ആരാധന ചിലപ്പോൾ താരങ്ങളുടെ സ്വകാര്യതയേയും ബാധിക്കാറുണ്ട്. അൺകൺഫർട്ടബിളായി അവരുടെ അടുത്തേക്ക് കടന്നു കയറുന്നതും സ്ഥിരം കാഴ്ചയായി മാറാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നിധി അ​ഗർവാളിന് ഹൈദരാബാദിൽ വച്ച് ആരാധരിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. നടിയെ വളഞ്ഞത് മാത്രമല്ല അനുവാദമില്ലാതെ ദേഹത്ത് തൊടാനും സെൽഫി എടുക്കാനും തിക്കും തിരക്കും കൂട്ടിയ ആളുകളുടെ വീഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ഇപ്പോഴിതാ സമാനമായൊരു സംഭവം സാമന്തയ്ക്കും നേരിടേണ്ടി വന്നിരിക്കുകയാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ വച്ചാണ് സാമന്തയ്ക്ക് നേരെ ഒരുകൂട്ടം ആരാധകർ പാഞ്ഞടുത്തത്. ഈവന്റ് കഴിഞ്ഞ് തിരികെ പോകാൻ പുറത്തിറങ്ങിയതായിരുന്നു നടി. പൊലീസുകാരും ബൗൺസർമാരും ഉണ്ടായിരുന്നുവെങ്കിലും അവരെയും തള്ളിമറിച്ച് കൊണ്ടാണ് ആൾക്കൂട്ടം സാമന്തയ്ക്ക് അടുത്തേക്ക് എത്തിയത്. പലരും സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തിരക്കിനിടയിൽപെട്ട് സാമന്ത വീഴാൻ പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. എല്ലാം മറികടന്ന് അവസാനം ബൗൺസർന്മാർ സാമന്തയെ കാറിൽ കയറ്റുകയും ചെയ്തു.

Scroll to load tweet…

വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് പല കോണിൽ നിന്നും ഉയരുന്നത്. "ഇതൊന്നും ആരാധനയല്ല, ഭ്രാന്താണ്', എന്നാണ് പലരും കമന്റ് ചെയ്യുന്നത്. "വെറുപ്പിക്കുന്ന ആൾക്കാർ, ശരിക്കും നാണക്കേടാണിത്, വളരെ മോശം സുരക്ഷ, ഈ ആൾക്കൂട്ടം ഭയപ്പെടുത്തുന്നതാണ്. നിയന്ത്രിച്ചേ പറ്റൂ, ഇതൊന്നും ആരാധകരല്ല. പീഡനത്തിന് ഇവർക്കെതിരെ കേസെടുക്കണം, ലജ്ജ തോന്നുന്നു. കഴുതപ്പുലികളെ പോലെ കൂട്ടം കൂടുന്നവർ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, നിധി അ​ഗർവാൾ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്