ഒരു പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ കണ്ണിമ ചിമ്മാതെ ഇരിക്കുന്ന ഫഹദ് ഫാസിലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച ഫഹദ് ഇന്ന് പാൻ ഇന്ത്യൻ താരം കൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്ന ഫഹദിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതാണ് വീഡിയോ.

കണ്ണ് മിഴിച്ച്, ഇമ ചിമ്മാതെ ഒരു വശത്തേക്ക് മാത്രം കുറേ നേരം നോക്കിയിരിക്കുന്ന ഫഹദ് ഫാസിലിനെയാണ് വീഡിയോയിൽ കാണാനാവുക. എന്തോ അ​ഗാധമായി ചിന്തിക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. പിന്നാലെ പരിഹാസ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. ട്രോളുകളിലും ജിഫ് വീഡിയോകളിലും ഫഹദിന്റെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. പിന്നാലെ കാര്യമറിയാതെ ഒരാളെ പരിഹസിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഫഹദിനെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് എത്തിയത്.

എഡിഎച്ച്ഡി ഉള്ള ആളാണ് ഫഹദ് എന്നും ഇത്തരക്കാർ പെട്ടെന്ന് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുന്നത് സ്വാഭാവികമാണെന്നും ആരാധകർ പറയുന്നു. ആർക്കും ഈ അവസ്ഥ മനസിലാകില്ലെന്നും അത് വന്നാലെ അറിയാനാവൂ എന്നും ഇവർ പറയുന്നുണ്ട്. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്‍ഡി എന്ന രോ​ഗം. ഇത് കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്.

41-ാം വയസിലെ എഡിഎച്ച്ഡി- ഫഹദ് അന്ന് പറഞ്ഞത്

അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോം ആണ് എഡിഎച്ച്ഡി. എനിക്ക് ആ രോഗാവസ്ഥയുണ്ട്. വലിയതായിട്ടല്ലെങ്കിലും ചെറുതായിട്ട് എനിക്കതുണ്ട്. ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ അത് മാറ്റാനാകുമായിരുന്നു. എന്നാല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കണ്ടെത്തിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming