ജനനായകൻ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മമിത.
വിജയ് നായകനായുള്ള അവസാന പ്രത്യേകത എന്ന വിശേഷണത്തോടെയുള്ള സിനിമയാണ് ജനനായകൻ. ചിത്രം ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. മാത്രമവുമല്ല ജനായകൻ ലീക്കാകുയും ചെയ്തത് വലിയ പ്രതിസന്ധിയിലാക്കി.
ജനനായകൻ ലീക്കായതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്ന മലയാളി താരം മമിത. എനിക്ക് ആദ്യം ഇത് വിശ്വസിക്കാനായിരുന്നില്ല ആദ്യം. പിന്നീട് ഇത് എത്ര ഗൗരവതരമാണ് എന്ന് ഞാൻ മനസ്സിലാക്കി. ഒരു പാട് ആള്‍ക്കാരുടെ സ്വപ്നമാണ് തകര്‍ന്നത് എന്നും മമിത ചൂണ്ടിക്കാട്ടി.
വിജയ് നായകനായ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
നേരത്തെ ജനനായകൻ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിലായിരുന്നു. ടിവികെ പ്രവർത്തകരുടെ പരാതിയിലാണ് നടപടിയെടുത്തത്. എസ് പളനിസാമി ആണ് അറസ്റ്റിലായത്. 4 ഹാർഡ് ഡിസ്കും കംമ്പ്യൂട്ടറും പിടിച്ചെടുത്തിരുന്നു.
