മോഹൻലാലിന്റെ ദൃശ്യം 3-ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 2-ന് തിയേറ്ററുകളിലെത്തും.
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യം 3യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. വാഴകൾക്കിയിലൂടെ നിഗൂഢതയുണർത്തി നടന്ന് പോകുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്തും.
പോസ്റ്ററിൽ വാഴ ഉള്ളതുകൊണ്ടു തന്നെ ഇത് വാഴ 2ന് ഉള്ള വാണിംഗ് ആണെന്നാണ് ആരാധകരുടേയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും വിലയിരുത്തലുകൾ. ദൃശ്യം 3 യ്ക്കൊപ്പം ഏപ്രിൽ രണ്ടിനാണ് വാഴ 2 വും തിയറ്ററിൽ എത്തുന്നത്. ഇതുമായി കുട്ടിയിണക്കിയാണ് കമന്റുകൾ ഏറെയും വരുന്നത്.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
'ജഗപൊഗ പ്രതീക്ഷിച്ചാല്‍ നിരാശ'- ജീത്തു ജോസഫ് പറഞ്ഞത്
“ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക.



