തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. സംഭവത്തിൽ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളക്കര. പതിമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഇതിൽ ആറ് പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. സംഭവത്തിൽ അനുശോചനം അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. തതവസരത്തിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കണമെന്ന് സന്തോഷ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

കണ്ണീർ പ്രണാമം..

തൃശൂരില്‍ തിരുവമ്പാടി വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനം ഉണ്ടാവുകയും 13 മരണം, 30 പേർക്ക് പരിക്കും പറ്റിയ സംഭവത്തിൽ അതിയായി ഖേദിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം തുകയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം.

നമ്മുടെ നാട്ടിലെ വെടിക്കെട്ടും അനുബന്ധ പ്രവർത്തനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് കരുതേണ്ടി വരും. മുമ്പ് കൊല്ലം ജില്ലാ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ 110 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അടക്കം നിരവധി അപകടങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. ഇനിയെങ്കിലും digital fire works നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുക. സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക. മരിച്ചവർക്ക് ആദരാഞ്ജലി.. പരിക്ക് പറ്റിയവർ ഉടനെ ഭേദമാകട്ടെ.. ഭാവിയിൽ പോലീസ് സംവിധാനവും, രാഷ്ട്രീയക്കാരും , ഉൽസവ കമ്മിറ്റിക്കാരും കൂടുതൽ ശ്രദ്ധിക്കുക.

( വാൽ കഷ്ണം....ഈ വെടിക്കെട്ട് പരിപാടി കുറയ്ക്കണം. വായു മലിനീകരണം , ശബ്ദ മലിനീകരണം, പണ നഷ്ടം ഒക്കെ ഉണ്ടാകുന്നു. ലക്ഷക്കണക്കിന് രൂപ നിമിഷനേരം കൊണ്ട് കത്തിച്ചു കളയുന്നു. അത് ഏതെങ്കിലും പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനോ, ജോലി ശരിയാക്കി കൊടുക്കാനോ, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ ഒക്കെ ഉപയോഗിച്ച് കൂടേ ? വെടിക്കെട്ട് പൂർണമായും നിറുത്തണം എന്ന് വ്യക്തിപരമായി ചിന്തിക്കുന്നില്ല )

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming