ഷാൻ തൻഹ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'വെറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്‍റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിൻ്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മനുഷ്യ മനസിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ് സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം സജീം പൂവച്ചൽ, കഥ, തിരക്കഥ, സംഭാഷണം ശംസീർ ഖാൻ, സംഗീതം അലി രാഷ്ട്ര, റിജോഷ്, എഡിറ്റർ ബാബുരാജ്, പശ്ചാത്തല സംഗീതം അലി രാഷ്ട്ര, സൗണ്ട് ഡിസൈൻ ഷാബു ചെറുവല്ലൂർ, ആർട്ട് അരുൺ ചിത്തര, മേക്കപ്പ് രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ് വിഷ്ണു ആറ്റുകാൽ. അപ്രതീക്ഷിതമായ വഴിത്തിരിവുകളുമായി എത്തുന്ന ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രം മാർച്ച് ആറിന് മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്.