നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ, ഒപ്പം ഉപദേശവും.
കഴിഞ്ഞ ഏറെ കാലമായി മലയാള സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് രേഖ രതീഷ്. മലയാളം ടെലിവിഷൻ ചരിത്രത്തിലെ മികച്ച സീരിയലുകളിൽ മുഖ്യ വേഷങ്ങളിലെത്തിയ താരം കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോ ഏറെ വൈറലായിരുന്നു. ഒരു യുട്യൂബ് ചാനലുകാർ തന്നെ മാനസികമായി തേജോവധം ചെയ്യുയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്ന രേഖയുടെ വീഡിയോ ആയിരുന്നു ഇത്. ഇതിന് പിന്നാലെ രേഖ രതീഷിനെ വിമർശിച്ചും ഒപ്പം ഉപദേശം നൽകിയും രംഗത്ത് എത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ.
സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ എന്നാണ് സത്യഭാമ ചോദിക്കുന്നത്. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് ചോദിച്ച സത്യഭാമ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനും രേഖയെ ഉപദേശിച്ചു.
'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ', എന്നായിരുന്നു സത്യഭാമയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് തൊഴുകൈകളോടെ രേഖ രതീഷിന്‍റെ വീഡിയോ പുറത്തുവന്നത്. ഏതാനും മാസമായി തന്നെ ഒരു കൂട്ടം യൂട്യൂബേഴ്സ് വളരെ മോശമായി തന്നെ ചിത്രീകരിച്ച് ജീവിക്കാന്‍ അനുവദിക്കാതെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് രേഖ കരഞ്ഞുകൊണ്ട് പറയുകയായിരുന്നു. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അതിന് ഉത്തരവാദികള്‍ യൂട്യൂബേഴ്സ് ആണെന്നും രേഖ പറഞ്ഞിരുന്നു.



