ഐഫോണ്‍ 17 പ്രോയുടെ 256 ജിബി വേരിയന്‍റ് 1,34,900 രൂപ എന്ന വിലയിലാണ് ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആപ്പിള്‍ ഇപ്പോള്‍ ഐഫോണ്‍ 17 പ്രോയ്‌ക്ക് 5,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് നല്‍കുന്നു. 

ദില്ലി: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 പ്രോ (iPhone 17 Pro) വാങ്ങാനിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രണ്ട് മികച്ച ഡീലുകളിലൂടെ വമ്പിച്ച ഡിസ്‌കൗണ്ട് ഐഫോണ്‍ 17 പ്രോയ്‌ക്ക് ഇപ്പോള്‍ നേടാം. ആപ്പിളും വിജയ് സെയില്‍സുമാണ് ഐഫോണ്‍ 17 പ്രോയ്‌ക്ക് ഓഫര്‍ നല്‍കുന്നത്. ആപ്പിളിന്‍റെ ഏറ്റവും കരുത്തുറ്റ ഫ്ലാഗ്‌ഷിപ്പ് മൊബൈല്‍ ഫോണുകളിലൊന്നാണ് ഐഫോണ്‍ 17 പ്രോ.

ഐഫോണ്‍ 17 പ്രോയ്‌ക്ക് ആപ്പിള്‍ നല്‍കുന്ന ഡീല്‍

ഐഫോണ്‍ 17 പ്രോയുടെ 256 ജിബി വേരിയന്‍റ് 1,34,900 രൂപ എന്ന വിലയിലാണ് ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആപ്പിള്‍ ഇപ്പോള്‍ ഐഫോണ്‍ 17 പ്രോയ്‌ക്ക് 5,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് നല്‍കുന്നു. യോഗ്യതയുള്ള അമേരിക്കന്‍ എക്‌സ്‌പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ആപ്പിള്‍ സ്റ്റോര്‍ വഴി ഐഫോണ്‍ 17 പ്രോ വാങ്ങുമ്പോള്‍ ഈ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ലഭിക്കും. ട്രേഡ്-ഇന്‍ പ്രോഗ്രാം വഴി 64,000 രൂപ വരെ പഴയ ഐഫോണിന് നല്‍കുകയും ചെയ്യുന്നുണ്ട് ആപ്പിള്‍. ഫോണിന്‍റെ മോഡലും കണ്ടീഷനും അനുസരിച്ചായിരിക്കും എക്‌സ്‌ചേഞ്ച് വില തീരുമാനിക്കുക. ഇപ്പോള്‍ ഐഫോണ്‍ 17 പ്രോ വാങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നു. ആപ്പിള്‍ ഇക്കോ സിസ്റ്റത്തിന്‍റെ ആരാധകരാണ് നിങ്ങളെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ ആസ്വാദ്യകരമാകും.

വിജയ് സെയില്‍സ് നല്‍കുന്ന ഐഫോണ്‍ 17 പ്രോ ഡീല്‍

അതേസമയം, റീടെയ്‌ലര്‍മാരായ വിജയ് സെയില്‍സ് ഐഫോണ്‍ 17 പ്രോയ്‌ക്ക് 5,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഐസിഐസിഐ, എസ്ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് മാത്രമാണ് ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുക. കാര്‍ഡിന് അനുസരിച്ച് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും വിജയ് സെയില്‍സ് നല്‍കുന്നു.

ഐഫോണ്‍ 17 പ്രോ സവിശേഷതകള്‍

120 ഹെര്‍ട്‌സ് പ്രോമോഷന്‍ നിലവാരമുള്ള 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഐഫോണ്‍ 17 പ്രോയ്‌ക്കുള്ളത്. എ19 പ്രോ ചിപ്പിലുള്ള ഈ ഫോണിന് മെച്ചപ്പെട്ട തെര്‍മല്‍ ഡിസൈനും വേപ്പര്‍ ചേംബര്‍ കൂളറുമുണ്ട്. 48-മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമുള്ള ഐഫോണ്‍ 17 പ്രോ 4എക്‌സ് ഒപ്റ്റിക്കല്‍ സൂം, 8എക്സ് ഒപ്റ്റിക്കല്‍-ക്വാളിറ്റി സൂം സഹിതം മെച്ചപ്പെട്ട ടെലിഫോട്ടോ ലെന്‍സും നല്‍കുന്നു. പ്രോ ലെവലിലുള്ള വീഡിയോ ചിത്രീകരണവും ഫോണിലുണ്ട്. സെല്‍ഫിക്കായി ഐഫോണ്‍ 17 പ്രോയില്‍ നല്‍കിയിരിക്കുന്നത് 18എംപി ക്യാമറ. 40 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും 25 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗുമാണ് അപ്‌ഗ്രേഡ് ചെയ്‌ത ബാറ്ററിക്കൊപ്പം ആപ്പിള്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്