വണ്‍പ്ലസ് 15ടി സ്‌മാര്‍ട്ട്‌ഫോണിന്‍റെ ചിപ്പ്, ക്യാമറ, ഡിസ്‌പ്ലെ തുടങ്ങിയ വിവരങ്ങള്‍ ലോഞ്ചിന് മുമ്പേ പുറത്തായി. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് ആണ് വണ്‍പ്ലസ് 15ടി ഫോണിന് പറയപ്പെടുന്നത്.
ബെയ്‌ജിങ്: ആകാംക്ഷ ജനിപ്പിച്ച് ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസില്‍ നിന്ന് മറ്റൊരു ഫോണ്‍ കൂടി. വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സീരീസ് കൂടുതല്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ കോംപാക്റ്റ് സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 15ടി കമ്പനി പുറത്തിറക്കും. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് സഹിതം വരുന്ന ഫോണില്‍ 7000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 2026-ന്‍റെ ആദ്യപാതിയില്‍ വണ്‍പ്ലസ് 15ടി മൊബൈല്‍ ചൈനയില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍പ്ലസ് 15ടി
വണ്‍പ്ലസ് 15ടിയുടെ ചൈനീസ് വേരിയന്‍റിന് സമാന സ്പെസിഫിക്കേഷനുകളായിരിക്കും ഇന്ത്യയില്‍ വരുന്ന വേരിയന്‍റിലും എന്നാണ് സൂചന. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വണ്‍പ്ലസ് 15ടി, വണ്‍പ്ലസ് 15എസ് എന്ന് റീബ്രാന്‍ഡ് ചെയ്യപ്പെട്ടേക്കാം. എങ്കിലും കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 6.3-ഇഞ്ച് ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലെ സഹിതം വരുന്ന വണ്‍പ്ലസ് 15ടി ഫോണിന് 1.5കെ റെസലൂഷനും 165ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കുന്നു. മെറ്റല്‍ ഫ്രെയിമും 3ഡി അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റും ഈ ഫോണിനുണ്ടാകും, കോംപാക്റ്റ് സൈസ് എങ്കിലും 7,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററി ഫോണില്‍ ഉള്‍പ്പെടുത്താന്‍ വണ്‍പ്ലസ് അധികൃതര്‍ ശ്രമിച്ചേക്കും. ക്വാല്‍കോമിന്‍റെ കരുത്തുറ്റ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പില്‍ വണ്‍പ്ലസ് 15ടി ഫോണ്‍ വരുമെന്നും ലീക്കുകള്‍ അവകാശപ്പെടുന്നു.
50എംപി പ്രധാന ക്യാമറ, 50എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയോടെ ഇരട്ട റിയര്‍ ക്യാമറ സംവിധാനമാണ് വണ്‍പ്ലസ് 15ടിയില്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ക്യാമറ സെന്‍സറുകള്‍ ചേര്‍ക്കുന്നതിന് പകരം ഒപ്റ്റിക്കല്‍ സൂം സംവിധാനത്തിലാണ് വണ്‍പ്ലസ് 15ടി ശ്രദ്ധിക്കുന്നത്. കെയ്‌സിലെ മാഗ്നറ്റിക് സ്‌നാപ് അടക്കം പുത്തന്‍ പരീക്ഷണങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നു. വെള്ള, ഗ്രേ നിറങ്ങളില്‍ വണ്‍പ്ലസ് 15ടി ഫോണ്‍ ലഭ്യമാകുമെന്നാണ് സൂചന.
വണ്‍പ്ലസ് 15ടി: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
ഡിസ്‌പ്ലെ: 6.3-ഇഞ്ച് ഫ്ലാറ്റ് അമോലെഡ്, 1.5K റെസലൂഷന്‍, 165Hz റിഫ്രഷ് റേറ്റ്
പ്രോസസര്‍: ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5
റിയര്‍ ക്യാമറ: 50എംപി പ്രൈമറി സെന്‍സര്‍ + 50 എംപി ടെലിഫോട്ടോ സെന്‍സര്‍
ബാറ്ററി: 7,000 എംഎഎച്ച്
ഫ്രെയിം: മെറ്റല്‍ ഫ്രെയിം
ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍: ഡിസ്‌പ്ലെയ്‌ക്ക് അടിയില്‍ 3ഡി അള്‍ട്രാസോണിക് സെന്‍സര്‍
ആക്‌സസറീസ്: വെള്ള, ഗ്രേ നിറങ്ങളില്‍ മാഗ്നറ്റിക് സ്‌നാപ്-ഓണ്‍ കെയ്‌സ്.



