സാംസങ് ഗാലക്സി എസ്26 സീരീസ് പുറത്തിറങ്ങി രണ്ടുമാസം പിന്നിടുമ്പോൾ, അടുത്ത തലമുറ മോഡലായ ഗാലക്സി എസ്27 നെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഗാലക്‌സി എസ്27 സീരീസിൽ യുഎഫ്എസ് 5.0 സ്റ്റോറേജും കസ്റ്റം സ്‌നാപ്ഡ്രാഗൺ പ്രോസസറും ഉൾപ്പെടുത്തിയേക്കും.
സോള്‍: സാംസങ് ഗാലക്സി എസ്26 സീരീസ് വിപണിയില്‍ എത്തിയത് രണ്ടു മാസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ അടുത്ത തലമുറ മോഡലായായ സാംസങ് ഗാലക്സി എസ്27 സീരീസ് സംബന്ധിച്ച അഭ്യൂഹങ്ങൾ ടെക് ലോകത്ത് ശ്രദ്ധ നേടുന്നു. ഈ സീരീസിൽ യുഎഫ്‍എസ് 5.0 സ്റ്റോറേജ് സാങ്കേതികവിദ്യ ഉൾപ്പെടാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ സാങ്കേതികവിദ്യയുടെ ആദ്യ സ്പെസിഫിക്കേഷനുകൾ ഈ വർഷമാണ് പുറത്തുവന്നത്. 2026 അവസാനത്തോടെയോ 2027 തുടക്കത്തോടെയോ ഇത് സ്‍മാർട്ട്ഫോണുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഗാലക്‌സി എസ്26 സീരീസ് ലീക്കുകള്‍
നേവറിൽ പങ്കുവെച്ച ഒരു ലീക്കിൽ പറയുന്നതനുസരിച്ച്, സാംസങ് യുഎഫ്‌എസ് 5.0 എല്ലാ മോഡലുകളിലും ഉൾപ്പെടുത്തില്ല. പകരം, ചില തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ എന്നാണ്. ആഗോളതലത്തിൽ മെമ്മറി, ചിപ്സെറ്റ് ക്ഷാമം തുടരുന്നതിനാലാണ് ഈ നിയന്ത്രിത ഉപയോഗമെന്ന് സൂചനയുണ്ട്. അടിസ്ഥാന സ്റ്റോറേജ് കോൺഫിഗറേഷനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രധാനമായും, ഗാലക്‌സി എസ്27 അൾട്ര മോഡലിലാണ് യുഎഫ്‌എസ് 5.0 സ്റ്റോറേജ് ലഭിക്കാനിടയുള്ളത്. സാധാരണ എസ്27, എസ്27+ മോഡലുകൾ യുഎഫ്‌എസ് 4.0 അല്ലെങ്കിൽ യുഎഫ്‌എസ് 4.1 പോലുള്ള നിലവിലെ സാങ്കേതികവിദ്യ തുടരാൻ സാധ്യതയുണ്ട്. ഇതോടെ അൾട്ര മോഡലിന് പ്രകടനപരമായ ഒരു പ്രത്യേക മേൽക്കൈ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ലീക്കുകൾ പ്രകാരം, ഗാലക്സി എസ്27 അള്‍ട്രയിൽ കസ്റ്റം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 6 പ്രോ പ്രോസസർ ഉൾപ്പെടാം. കൂടാതെ 200-മെഗാപിക്സൽ പ്രധാന സെൻസർ അടങ്ങിയ ക്വാഡ് ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കപ്പെടുന്നു. ലോഫിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട ലൈറ്റ് ക്യാപ്‌ചര്‍ ശേഷിയും ലഭിക്കും എന്ന് സൂചനകൾ ഉണ്ട്. ചില റിപ്പോർട്ടുകൾ എസ് പെൻ പിന്തുണയും ഡിജിറ്റൈസർ സിസ്റ്റവും അൾട്ര മോഡലിൽ തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗാലക്സി എസ്26 അൾട്ര സവിശേഷതകള്‍
സാംസങ് ഗാലക്സി എസ്26 അൾട്ര നിലവിൽ 6.9 ഇഞ്ച് ഡൈനാമിക് എല്‍ടിപിഒ അമോലെഡ് 2X ഡിസ്പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 2600 നിറ്റ് ബ്രൈറ്റ്‌നസ് എന്നിവയോടെയാണ് എത്തുന്നത്. സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ഉപയോഗിക്കുന്ന ഈ മോഡലിൽ 200എംപി പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. 5000 എംഎഎച്ച് ബാറ്ററി, 60 വാട്‌സ് വയേഡ് ചാർജിംഗ്, 25 വാട്‌സ് വയർലെസ് ചാർജിംഗ് എന്നിവയും ലഭ്യമാണ്. ഗാലക്‌സി എസ്27 സീരീസ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതുവരെ ഈ വിവരങ്ങൾ അഭ്യൂഹങ്ങളായിരിക്കും. എങ്കിലും, സാംസങ്ങിന്‍റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് മോഡലിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയരുകയാണ്.



