MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജുവിനെ ഒഴിവാക്കി, അക്‌സറും പുറത്ത്; അഭിഷേക് തുടരും, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ തെരഞ്ഞെടുത്ത് മുന്‍ താരം

സഞ്ജുവിനെ ഒഴിവാക്കി, അക്‌സറും പുറത്ത്; അഭിഷേക് തുടരും, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ തെരഞ്ഞെടുത്ത് മുന്‍ താരം

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഞായറാഴ്ച്ച ദക്ഷിണാഫ്രിക്കയെ നേരിടുകയാണ് ഇന്ത്യ. അഭിഷേകിന്റെ ഫോമില്‍ ചോദ്യമുയരുന്നുണ്ട്. ഇതിനിടെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പ്രവചിക്കുകയാണ് മുന്‍ താരം ദീപ്ദാസ് ഗുപ്ത. അക്‌സറിനെ ഒഴിവാക്കിയാണ് ടീം തെരഞ്ഞെടുപ്പ്… 

2 Min read
Author : Sajish A
Published : Feb 20 2026, 05:23 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
അഭിഷേക് ശര്‍മ
Image Credit : Getty

അഭിഷേക് ശര്‍മ

ഈ ടി20 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മയെ പുറത്താക്കാന്‍ ദീപ്ദാസ് തയ്യാറായിട്ടില്ല. അദ്ദേഹം ഫോമിലേക്കെത്തുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സഞ്ജു സാംസണ്‍ പുറത്ത് തന്നെ.

211
ഇഷാന്‍ കിഷന്‍
Image Credit : Getty

ഇഷാന്‍ കിഷന്‍

ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ രണ്ടാം നാലാം സ്ഥാനത്തുള്ള ഇഷാന്‍ കിഷനെ ഒഴിവാക്കുന്ന കാര്യം ചിന്തിക്കേണ്ടത് പോലുമില്ല. നിലവില്‍ നാല് മത്സരങ്ങളില്‍ 176 റണ്‍സാണ് കിഷന്‍ നേടിയിരിക്കുന്നത്.

311
തിലക് വര്‍മ
Image Credit : Getty

തിലക് വര്‍മ

നാല് മത്സരങ്ങളില്‍ 106 റണ്‍സ് നേടിയ തിലക് വര്‍മയും ടീമിലുണ്ട്. തിലകിന്റെ സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലി ഏറെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങില്‍ 25 റണ്‍സ് വീതം നേടിയ താരം നാലാം മത്സരത്തില്‍ 31 റണ്‍സും സ്വന്തമാക്കി.

411
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍)
Image Credit : Getty

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍)

നാലാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നില്ല. സൂപ്പര്‍ എട്ട് ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ റണ്‍വേട്ടക്കാരില്‍ പത്താം സ്ഥാനത്തുണ്ട് സൂര്യ. നാല് മത്സരങ്ങളില്‍ സൂര്യ ഇതുവരെ 162 റണ്‍സാണ് നേടിയത്.

511
ഹാര്‍ദിക് പാണ്ഡ്യ
Image Credit : BCCI\Twitter

ഹാര്‍ദിക് പാണ്ഡ്യ

ബാറ്റിംഗിലും ബൗളിംഗിലും തന്റേതായ സംഭാവന നല്‍കുന്ന ഹാര്‍ദിക്കിനെ മാറ്റേണ്ട ആവശ്യം നിലവിലില്ല.

611
ശിവം ദുബെ
Image Credit : Getty

ശിവം ദുബെ

ഹാര്‍ദിക്കിന്റെ മറ്റൊരു രൂപമാണ് ദുബെ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 31 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റ് ചെയ്യുമ്പോള്‍ ഹാര്‍ദിക്കിനേക്കാള്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ ദുബെയ്ക്ക് സാധിക്കുന്നുണ്ട്. പന്തെറിയുന്നതിലും മികവ് തുടരുന്നു.

711
റിങ്കു സിംഗ്
Image Credit : Getty

റിങ്കു സിംഗ്

ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഫീല്‍ഡിംഗില്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട് റിങ്കു. റിങ്കുവിന് പകരം സഞ്ജുവിനെ കൊണ്ടുവരാന്‍ പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു ചിന്ത സെലക്റ്റര്‍മാര്‍ എടുക്കാന്‍ സാധ്യതയില്ല.

811
വാഷിംഗ്ടണ്‍ സുന്ദര്‍
Image Credit : X/Sundarwashi5

വാഷിംഗ്ടണ്‍ സുന്ദര്‍

അക്‌സറിന് പകരമാണ് ദീപ്ദാസ് ഗുപ്ത സുന്ദറിനെ നിര്‍ദേശിച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് കരുത്തരായ ഇടങ്കയ്യന്‍ ബാറ്റര്‍മാരുണ്ടെന്നും ഇവരെ അനായാസം പുറത്താക്കന്‍ സുന്ദറിന് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തില്‍. മാത്രമല്ല, ബാറ്റിംഗിലും അദ്ദേഹത്തിന് ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മുന്‍ താരം വിശ്വസിക്കുന്നു.

911
അര്‍ഷ്ദീപ് സിംഗ്
Image Credit : AFP

അര്‍ഷ്ദീപ് സിംഗ്

നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയ അര്‍ഷ്ദീപ് സിംഗിനെ ഇനി പുറത്തിരുത്താന്‍ സാധ്യതയില്ല. സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്ന ട്രാക്കില്‍ മാത്രം മാറ്റം പ്രതീക്ഷിച്ചാല്‍ മതി.

1011
ജസ്പ്രിത് ബുമ്ര
Image Credit : AFP

ജസ്പ്രിത് ബുമ്ര

ഇന്ത്യന്‍ ബൗളിംഗ് നിര നയിക്കേണ്ട ചുമതല ബുമ്രയ്ക്കാണ്. ബുമ്രയുടെ നാല് ഓവറുകള്‍ നിര്‍ണായകമാണ്.

1111
വരുണ്‍ ചക്രവര്‍ത്തി
Image Credit : AFP

വരുണ്‍ ചക്രവര്‍ത്തി

ബുമ്ര എറിയുന്ന നാല് ഓവറുകളോളം പ്രധാന്യമുണ്ട് വരുണിന്റെ നാല് ഓവറുകള്‍ക്ക്. ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ മിടുക്കന്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
ഇന്ത്യ
ദക്ഷിണാഫ്രിക്ക
സഞ്ജു സാംസൺ
അഭിഷേക് ശർമ്മ
അക്ഷർ പട്ടേൽ

Latest Videos
Recommended Stories
Recommended image1
'സഞ്ജുവിനെ കളിപ്പിക്കരുത്, അഭിഷേക് ഡക്കായത് കാര്യമാക്കേണ്ട, തുടരട്ടെ'; കാരണം വ്യക്തമാക്കി ആകാശ് ചോപ്ര
Recommended image2
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വില്ലനായി ഓഫ് സ്പിന്നര്‍മാര്‍
Recommended image3
പ്രോട്ടിയാസിനെതിരെ വജ്രായുധം സഞ്ജു സാംസണ്‍; എന്തുകൊണ്ട് മാറ്റത്തിന് ഇന്ത്യ തയാറാകണം?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved