- Home
- Sports
- Cricket
- 'അവന്‍ ദക്ഷിണാഫ്രിക്കയുടെ പേടി സ്വപ്നം, ഇന്ന് പുറത്തിരുത്തരുത്', പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താൻ
'അവന്‍ ദക്ഷിണാഫ്രിക്കയുടെ പേടി സ്വപ്നം, ഇന്ന് പുറത്തിരുത്തരുത്', പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താൻ
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം മതിയെന്ന് മുൻ താരം ഇർഫാൻ പത്താൻ. വാഷിംഗ്ടൺ സുന്ദറിന് പകരം അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തണമെന്നും പത്താന്‍ പറഞ്ഞു.

ടീമില്‍ വരുത്തേണ്ടത് ഒരേയൊരു മാറ്റം
ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ടീം ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തരുതെന്ന് മുൻ താരം ഇർഫാൻ പത്താൻ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഒരു മാറ്റം മാത്രമാണ് പത്താൻ നിർദ്ദേശിക്കുന്നത്.
അക്ഷർ മടങ്ങിവരണം
വാഷിംഗ്ടൺ സുന്ദറിന് പകരം ഇടംകൈയൻ സ്പിൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പത്താൻ അഭിപ്രായപ്പെട്ടു.
അര്‍ഷ്ദീപിനെ തഴയരുത്
ദക്ഷിണാഫ്രിക്കൻ നിരയിലെ ഇടംകൈയൻമാരായ ക്വിന്‍റൺ ഡി കോക്കിനെയും റയാൻ റിക്കിൽട്ടനെയും നേരിടാൻ കുൽദീപ് യാദവിനെയോ ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെയോ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കണം എന്ന വാദം ശക്തമാണെങ്കിലും അതിനായി അർഷ്ദീപിനെ ഒഴിവാക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അവനെ തഴയുന്നത് വലിയ നഷ്ടം
ഇന്ത്യൻ ഇലവനിൽ ഒരുപാട് മാറ്റങ്ങൾ ഞാൻ ആഗ്രഹിക്കുന്നില്ല. വാഷിംഗ്ടൺ സുന്ദറിന് പകരം അക്ഷർ പട്ടേൽ പ്ലേയിംഗ് ഇലവനില്‍ വരണം. ഡി കോക്കിനെയും റിക്കൽട്ടനെയും പൂട്ടാൻ ഓഫ് സ്പിന്നറെയോ കുൽദീപിനെയോ വേണമെന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ അതിനായി അർഷ്ദീപിനെ ഒഴിവാക്കിയാൽ അത് വലിയ നഷ്ടമാകും.
അര്‍ഷ്ദീപിന് മികച്ച റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ ക്വിന്‍റണ ഡി കോക്കിനും ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിനുമെതിരെ അര്‍ഷ്ദീപിന് മികച്ച റെക്കോര്‍ഡാണുള്ളതെന്നും പത്താന്‍ പറഞ്ഞു, ഡി കോക്കിനെയും മാര്‍ക്രത്തെയും നാല് തവണ വീതം പുറത്താക്കിയ ചരിത്രം അർഷ്ദീപിനുണ്ട്.
അർഷ്ദീപ് ദക്ഷിണാഫ്രിക്കയുടെ പേടിസ്വപ്നം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരമാണ് അർഷ്ദീപ് സിംഗ്. 14 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ അര്‍ഷ്ദീപ് ദക്ഷിണാഫ്രിക്കക്കെതിരെ എറിഞ്ഞിട്ടുണ്ട്. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7.60 ഇക്കോണമിയിൽ മൂന്ന് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഓപ്പണര്‍മാരായി കിഷനും അഭിഷേകും
അഭിഷേക് ശര്‍മ മോശം ഫോമിലാണെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണര്‍മാരായി ഇഷാന്‍ കിഷനൊപ്പം അഭിഷേക് ശര്‍മയെ തന്നെ കളിപ്പിക്കണമന്നും പഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.ത്താന്‍ പറഞ്ഞു.
ഇർഫാൻ പത്താൻ തിരഞ്ഞെടുത്ത ഇന്ത്യയുടെ സാധ്യതാ ഇലവൻ
ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

