MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • വൈഭവ് വീണു, ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി, ടോപ് 10 മാറിമറിഞ്ഞു, പോയന്‍റ് പട്ടികയിലും മാറ്റം, തോല്‍ക്കാത്തവരായി ഇനി പഞ്ചാബ് മാത്രം

വൈഭവ് വീണു, ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി, ടോപ് 10 മാറിമറിഞ്ഞു, പോയന്‍റ് പട്ടികയിലും മാറ്റം, തോല്‍ക്കാത്തവരായി ഇനി പഞ്ചാബ് മാത്രം

സീസണില്‍ എല്ലാ ടീമുകളും 4 മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുവരെ ജയിക്കാത്തവര്‍ കൊല്‍ക്കത്ത മാത്രമാണ്.

1 Min read
Author : Gopalakrishnan C
Published : Apr 14 2026, 04:06 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ഓറഞ്ച് ക്യാപിന് പുതിയ അവകാശി
Image Credit : X/SunRisers

ഓറഞ്ച് ക്യാപിന് പുതിയ അവകാശി

ഐപിഎല്‍ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയെത്തി. ഇന്നലെ നടന്ന രാജസ്ഥാൻ റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം കഴിഞ്ഞതോടെ 200 റണ്‍സുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്ന രാജസ്ഥാന്‍ കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഓറ‍ഞ്ച് ക്യാപ് നഷ്ടമായി.

28
ക്ലാസ് ക്ലാസന്‍
Image Credit : SRH\Insta

ക്ലാസ് ക്ലാസന്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിനായി 26 പന്തില്‍ 40 റൺസെടുത്ത് തിളങ്ങിയ ഹെന്‍റിച്ച് ക്ലാസനാണ് ഓറഞ്ച് ക്യാപ്പിന്‍റെ പുതിയ അവകാശി. 5 കളികളില്‍ 224 റണ്‍സുമായാണ് ക്ലാസൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 44.80 ശരാശരിയിലും 142.68 സ്ട്രൈക്ക് റേറ്റിലുമാണ് ക്സാസന്‍റെ ബാറ്റിംഗ്.

Related Articles

Related image1
നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം
Related image2
കാത്തിരിപ്പ് കഴിഞ്ഞു, വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്, അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറായി പരിഗണിക്കും
38
കുതിച്ച് കിഷനും
Image Credit : X/SunRisers

കുതിച്ച് കിഷനും

ഇന്നലെ രാജസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിംഗിലൂടെ 91 റണ്‍സുമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 5 മത്സരങ്ങളില്‍ 213 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 42.60 ശരാശരിയുള്ള കിഷന് 190.18 സ്ട്രൈക്ക് റേറ്റുണ്ട്.

48
വൈഭവ് മൂന്നാമൻ
Image Credit : ANI

വൈഭവ് മൂന്നാമൻ

ഹൈദരാബാദിനെതിരെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായ രാജസ്ഥാന്‍ താരം വൈഭവ് സൂര്യവംശി 5 കളിയില്‍ 200 റണ്‍സുമായി മൂന്നാം സ്ഥാനത്തേക്ക് വീണു. 40 ശരാശരിയുള്ള വൈഭവിന് പക്ഷെ 263.16 എന്ന മാരകപ്രഹരശേഷിയുമുണ്ട്.

58
ടോപ് ത്രീയില്‍ നിന്ന് ജുറെലും ജയ്സ്വാളും പുറത്ത്
Image Credit : ANI

ടോപ് ത്രീയില്‍ നിന്ന് ജുറെലും ജയ്സ്വാളും പുറത്ത്

ഇന്നലെ ഹൈദരാബാദിനെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ യശസ്വി ജയ്സ്വാളും ഡക്കായി മടങ്ങിയ ധ്രുവ് ജുറെലും ടോപ് ത്രീയില്‍ നിന്ന് പുറത്തായി.ജയ്സ്വാള്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജുരെല്‍ എട്ടാമനായി.

68
മാറ്റമില്ലാതെ സഞ്ജു
Image Credit : x@IPL

മാറ്റമില്ലാതെ സഞ്ജു

ടോപ് 10 മാറി മറിഞ്ഞെങ്കിലും പതിനാലാം സ്ഥാനത്തുള്ള സഞ്ജുവിന്‍റെ സ്ഥാനത്തിന് ഇളക്കമില്ല. നാലു കളികളില്‍ 137 റണ്‍സെടുത്തിട്ടുള്ള സഞ്ജുവിന് ഇന്ന് കൊല്‍ക്കത്തക്കെതിരെ തിളങ്ങിയാല്‍ ടോപ് 10ല്‍ എത്താന്‍ അവസരമുണ്ട്.

78
പോയന്‍റ് പട്ടികയിലും മാറ്റം
Image Credit : X/SunRisers

പോയന്‍റ് പട്ടികയിലും മാറ്റം

ഹൈദരാബാദിനെതിരെ തോറ്റെങ്കിലും രാജസ്ഥാന്‍ തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8 പോയന്‍റുമായാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം സീസണിലെ രണ്ടാം ജയത്തോടെ ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് കുതിച്ചു.

88
ജയിക്കാത്തവരായി കൊല്‍ക്കത്തയും തോല്‍ക്കാത്തവരായി പഞ്ചാബും
Image Credit : X/PunjabKingsIPL

ജയിക്കാത്തവരായി കൊല്‍ക്കത്തയും തോല്‍ക്കാത്തവരായി പഞ്ചാബും

സീസണില്‍ എല്ലാ ടീമുകളും 4 മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുവരെ ജയിക്കാത്തവര്‍ കൊല്‍ക്കത്ത മാത്രമാണ്. പഞ്ചാബിനെതിരായ മത്സരം മഴ കൊണ്ടുപോയതിനാല്‍ ലഭിച്ച ഒരു പോയന്‍റ് മാത്രമാണ് കൊല്‍ക്കത്തക്കുള്ളത്. അതേസമയം ഇന്നലെ രാജസ്ഥാന്‍ തോറ്റതോടെ ഇനി തോല്‍വി അറിയാത്തവരായി പഞ്ചാബ് മാത്രമാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ക്രിക്കറ്റ്
ഐ.പി.എൽ

Latest Videos
Recommended Stories
Recommended image1
സൂര്യകുമാർ യാദവിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തിന് ഭീഷണി; ഭാവി നായകനെ കണ്ടെത്താൻ ബിസിസിഐ, സഞ്ജുവിനും സാധ്യത
Recommended image2
നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം
Recommended image3
കാത്തിരിപ്പ് കഴിഞ്ഞു, വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്, അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറായി പരിഗണിക്കും
Related Stories
Recommended image1
നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം
Recommended image2
കാത്തിരിപ്പ് കഴിഞ്ഞു, വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്, അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറായി പരിഗണിക്കും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved