- Home
- Technology
- Gadgets (Technology)
- 20000 രൂപയിൽ താഴെ വില; വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ഇവ
20000 രൂപയിൽ താഴെ വില; വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ഇവ
ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന 9 മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍ പരിചയപ്പെടാം. സാംസങ്, ഓപ്പോ, ഐക്യു, വിവോ, മോട്ടോറോള തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളാണിവ.

1. ഓപ്പോ കെ14 5ജി (OPPO K14 5G). വില 18,956 രൂപ.
ഡൈമന്‍സിറ്റി 6300 ചിപ്സെറ്റിലുള്ള ഓപ്പോ കെ14 5ജി സ്മാര്‍ട്ട്ഫോണില്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെയുള്ള 7000 എംഎഎച്ച് ബാറ്ററിയുണ്ട്. ബാറ്ററി ലൈഫും ബേസിക് ഉപയോഗങ്ങളും ആവശ്യമുള്ളവര്‍ക്ക് ഉചിതമായ ഫോണാണിത്.
2. വിവോ ടി5എക്സ് (Vivo T5x). 18,999 രൂപ.
ഡൈമന്‍സിറ്റി 7400 ചിപ്സെറ്റില്‍ വരുന്ന വിവോ ടി5എക്സ് സ്മാര്‍ട്ട്ഫോണില്‍ 7200 എംഎഎച്ച് ബാറ്ററിയുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടമാണ് ഈ ഫോണിന്റെ വാഗ്ദാനം. ദിവസേനയുള്ള ഉപയോഗത്തിന് മികച്ച ഓപ്ഷനാണിത്.
3. സാംസങ് ഗാലക്സി എ17 5ജി (Samsung Galaxy A17 5G). 19,499 രൂപ.
സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെ, എക്സിനോട് 1330 പ്രൊസസര്‍ എന്നിവ സഹിതം വരുന്ന ഗാലക്സി എ17 5ജി ഫോണില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. മികച്ച ഡിസ്പ്ലെ സൗകര്യം പ്രധാന ആകര്‍ഷണം.
4. മോട്ടോ ജി96 5ജി (Moto G96 5G). 18,999 രൂപ
സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസറിലുള്ള മോട്ടോ ജി96 5ജി സ്മാര്‍ട്ട്ഫോണില്‍ P-OLED ഡിസ്പ്ലെയാണുള്ളത്. 5500 എംഎഎച്ചിന്റെതാണ് ബാറ്ററി. മികച്ച പെര്‍ഫോമന്‍സ് ഉറപ്പ് നല്കുന്ന ഹാന്‍ഡ്സെറ്റ് മോഡലാണിത്.
5. ഐക്യു ഇസഡ്11എക്സ് (iQOO Z11x). 18,999 രൂപ.
ഡൈമന്‍സിറ്റി 7400 ചിപ്സെറ്റിലുള്ള ഐക്യു ഇസഡ്11എക്സ് ഫോണില്‍ 7200 എംഎഎച്ചിന്റെ വലിയ ബാറ്ററിയുണ്ട്. പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഈ ഫോണ്‍ ഗെയിമിംഗിന് മികച്ചതാണ്.
6. പോക്കോ എം8 (POCO M8). 17,385 രൂപ.
സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 പ്രൊസസറിലുള്ള പോക്കോ എം8 ഫോണില്‍ അമോലെഡ് ഡിസ്പ്ലെ 5520 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. സ്മൂത്ത് യൂസേജ്, ഗെയിമിംഗ്, മികച്ച ഡിസ്പ്ലെ അനുഭവം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ ഫോണാണിത്.
7. റെഡ്മി നോട്ട് 15 എസ്ഇ 5ജി (Redmi Note 15 SE 5G). 19,999 രൂപ.
സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്സെറ്റിലുള്ള റെഡ്മി നോട്ട് 15 എസ്ഇ 5ജി സ്മാര്‍ട്ട്ഫോണ്‍ അമോലെഡ് ഡിസ്പ്ലെയും 5800 എംഎഎച്ച് ബാറ്ററിയും സഹിതമുള്ളതാണ്. മികച്ച, ചാര്‍ജിംഗ്, പെര്‍ഫോമന്‍സ് എന്നിവയുള്ള ഓള്‍റൗണ്ട് ഡിവൈസാണിത്.
8. ഇന്‍ഫിക്സ് നോട്ട് 50എസ് 5ജി+ (Infinix Note 50s 5G+). 18,999 രൂപ.
ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് പ്രൊസസറിലുള്ള ഇന്‍ഫിക്സ് നോട്ട് 50എസ് 5ജി+ സ്മാര്‍ട്ട്ഫോണില്‍ 5500 എംഎഎച്ച് ബാറ്ററിയും അമോലെഡ് ഡിസ്പ്ലെയുമുണ്ട്. പെര്‍ഫോമന്‍സ്, മള്‍ട്ടിമീഡിയ ഉപയോഗം എന്നിവയാണ് ഈ ഫോണില്‍ കമ്പനി ഉറപ്പ് നല്‍കുന്നത്.
9. വിവോ വൈ31 5ജി (Vivo Y31 5G). 18,999 രൂപ.
സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസര്‍ സഹിതമുള്ള വിവോ വൈ31 5ജി സ്മാര്‍ട്ട്ഫോണില്‍ 6500 എംഎഎച്ച് ബാറ്ററിയുണ്ട്. ശരാശരി വരെ ഉപയോഗം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഹാന്‍ഡ്സെറ്റ് മോഡലാണിത്.

