MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • ഐഫോൺ 18 ലോഞ്ച് അടിമുടി മാറും; 24എംപി സെല്‍ഫി ക്യാമറയടക്കം ഈ തകര്‍പ്പന്‍ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം

ഐഫോൺ 18 ലോഞ്ച് അടിമുടി മാറും; 24എംപി സെല്‍ഫി ക്യാമറയടക്കം ഈ തകര്‍പ്പന്‍ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം

ആപ്പിളിന്‍റെ ഐഫോണ്‍ 18 സീരീസിനെ കുറിച്ചുള്ള ആകാംക്ഷകള്‍ ഉയരുന്നു. ഇതിനിടെ, സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 18 മോഡലില്‍ പ്രതീക്ഷിക്കേണ്ട പ്രധാന സവിശേഷതകള്‍ പുറത്തുവന്നു. 

2 Min read
Author : Jomit Jose
| Updated : Apr 14 2026, 02:51 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ഐഫോൺ 18: വ്യത്യസ്തമായ ലോഞ്ച് ഷെഡ്യൂൾ
Image Credit : Getty

ഐഫോൺ 18: വ്യത്യസ്തമായ ലോഞ്ച് ഷെഡ്യൂൾ

ആപ്പിൾ ഇത്തവണ സാധാരണ ലോഞ്ച് രീതിയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. സാധാരണയായി ഒരു സീരീസിലെ എല്ലാ ഐഫോണ്‍ മോഡലുകളും ഒരുമിച്ച് പുറത്തിറക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ പ്രോ മോഡലുകൾ 2026 അവസാനത്തോടെ ആദ്യം അവതരിപ്പിക്കപ്പെടുകയും, സ്റ്റാന്‍ഡേര്‍ഡ് ഐഫോൺ 18 അടുത്ത വര്‍ഷം (2027) തുടക്കത്തിൽ എത്താനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ കാത്തിരിപ്പുണ്ടാക്കുമെങ്കിലും കൂടുതൽ മെച്ചപ്പെടുത്തിയ ഉൽപ്പന്നമായിരിക്കാം എന്ന പ്രതീക്ഷയും ഉയരുന്നു.

29
പുതിയ എ20 ചിപ്പ്: വേഗതയും കാര്യക്ഷമതയും
Image Credit : Getty

പുതിയ എ20 ചിപ്പ്: വേഗതയും കാര്യക്ഷമതയും

ഐഫോൺ 18-ന്‍റെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളിൽ ഒന്നായി പുതിയ എ20 പ്രോസസർ പ്രതീക്ഷിക്കപ്പെടുന്നു. 2nm പ്രോസസ് ടെക്നോളജിയിലായിരിക്കും ഇത് നിർമ്മിക്കുക. ഇതിലൂടെ വേഗത വർധിക്കുകയും ബാറ്ററി കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും. പ്രത്യേകിച്ച്, എഐ അധിഷ്‍ഠിത ഫീച്ചറുകൾ കൂടുതൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ഈ മാറ്റം പ്രധാനമാണ്.

Related Articles

Related image1
ഓപ്പോ എഫ്‌33 സീരീസ് ഏപ്രിൽ 15-ന് ഇന്ത്യയിൽ; 7000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ പ്രധാന ഫീച്ചറുകൾ പുറത്ത്
Related image2
ആപ്പിൾ എഐ സ്‍മാർട്ട് കണ്ണടകൾ; പുതിയ ഡിസൈനുകളും ക്യാമറ സംവിധാനവും സവിശേഷത
39
12 ജിബി റാം അപ്‌ഗ്രേഡ് സാധ്യത
Image Credit : Getty

12 ജിബി റാം അപ്‌ഗ്രേഡ് സാധ്യത

ബേസ് മോഡലിൽ 12 ജിബി റാം ഉൾപ്പെടുത്താനുള്ള സാധ്യതയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മൾട്ടിടാസ്‍കിംഗ് കൂടുതൽ സുഗമമാക്കുകയും, ഭാവിയിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും എഐ ഫീച്ചറുകളും മികച്ച രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യും. പ്രീമിയം മോഡലുകളോട് ഉള്ള വ്യത്യാസവും കുറയാൻ ഇത് സഹായിക്കും.

49
ഫ്രണ്ട് ക്യാമറയിൽ മെച്ചപ്പെടുത്തൽ
Image Credit : Getty

ഫ്രണ്ട് ക്യാമറയിൽ മെച്ചപ്പെടുത്തൽ

സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ 24-മെഗാപിക്സൽ സെൻസറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ട്. ഇത് സെൽഫികളുടെ ഗുണനിലവാരം വർധിപ്പിക്കുകയും വീഡിയോ കോളുകൾ കൂടുതൽ വ്യക്തതയോടെ നടത്താനും സഹായിക്കും. ദൈനംദിന ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നേരിട്ട് അനുഭവപ്പെടുന്ന മാറ്റമായിരിക്കും ഇത്.

59
കൂടുതൽ തെളിച്ചമുള്ള ഡിസ്‌പ്ലേ
Image Credit : Getty

കൂടുതൽ തെളിച്ചമുള്ള ഡിസ്‌പ്ലേ

ഡിസ്‌പ്ലേ വലുപ്പത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെങ്കിലും ബ്രൈറ്റ്നസ് ലെവലിൽ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കപ്പെടുന്നു. ഔട്ട്‌ഡോർ ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിന് ആപ്പിൾ ഉയർന്ന നിലവാരത്തിലുള്ള ഡിസ്‌പ്ലെകള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാലിത് സപ്ലൈ-ചെയിന്‍ കമ്പനികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും വാദമുണ്ട്. 

69
ചെറുതാകുന്ന ഡൈനാമിക് ഐലൻഡ്
Image Credit : Apple

ചെറുതാകുന്ന ഡൈനാമിക് ഐലൻഡ്

ഐഫോൺ 18-ൽ ഡൈനാമിക് ഐലൻഡ് ഡിസൈൻ കൂടുതൽ ചെറുതാകാൻ സാധ്യതയുണ്ട്. സ്ക്രീനിൽ കൂടുതൽ സ്പേസ് ലഭ്യമാക്കുന്ന രീതിയിലായിരിക്കും ഈ മാറ്റം. പ്രോ മോഡലുകൾക്ക് മുമ്പ് ലഭിച്ചേക്കുമെന്ന് പറഞ്ഞിരുന്ന ഈ മാറ്റം ബേസ് മോഡലിലും എത്താൻ സാധ്യതയുണ്ട്.

79
 ലളിതമാകുന്ന ക്യാമറ നിയന്ത്രണങ്ങൾ
Image Credit : Getty

ലളിതമാകുന്ന ക്യാമറ നിയന്ത്രണങ്ങൾ

ക്യാമറ നിയന്ത്രണ സംവിധാനത്തിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. ടച്ച് + പ്രഷർ സംയോജനത്തിന് പകരം, പൂർണ്ണമായും പ്രഷർ-ബേസ്‌ഡ‍് ഇൻപുട്ടിലേക്ക് മാറാനാണ് ആപ്പിൾ പരിഗണിക്കുന്നത്. ഇത് ഫീച്ചർ കൂടുതൽ ലളിതവും ഉപയോക്തൃ സൗഹൃദവുമാക്കും.

89
പരിചിതമായ ഡിസൈൻ, ചെറിയ മാറ്റങ്ങൾ
Image Credit : Getty

പരിചിതമായ ഡിസൈൻ, ചെറിയ മാറ്റങ്ങൾ

ഡിസൈൻ കാര്യത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ രൂപകൽപ്പനയ്ക്ക് സമാനമായ രൂപമാണ് ഐഫോൺ 18-നും ഉണ്ടായിരിക്കാനിടയുള്ളത്. ക്യാമറ ബമ്പ് പോലുള്ള ഘടകങ്ങളിൽ ചെറിയ പരിഷ്‌ക്കരണങ്ങൾ മാത്രം ഉണ്ടാകാൻ സാധ്യതയുണ്ട്. ആപ്പിൾ ഈ തവണ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആന്തരിക അപ്‌ഗ്രേഡുകളിലാണെന്ന് വ്യക്തമാകുന്നു.

99
ലേറ്റായാലും ലേറ്റസ്റ്റായിരിക്കും
Image Credit : apple

ലേറ്റായാലും ലേറ്റസ്റ്റായിരിക്കും

ലോഞ്ച് വൈകിയേക്കാമെങ്കിലും ഐഫോൺ 18 ഒരു സമഗ്രമായ അപ്‌ഗ്രേഡ് അനുഭവം നൽകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രകടനം, ക്യാമറ, ഡിസ്പ്ലേ എന്നിവയിൽ വരുന്ന മാറ്റങ്ങൾ ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തും.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
ആപ്പിൾ
ഐഫോൺ
സ്മാർട്ട്ഫോൺ
ഗാഡ്ജെറ്റുകൾ

Latest Videos
Recommended Stories
Recommended image1
ഓപ്പോ എഫ്‌33 സീരീസ് ഏപ്രിൽ 15-ന് ഇന്ത്യയിൽ; 7000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ പ്രധാന ഫീച്ചറുകൾ പുറത്ത്
Recommended image2
ആപ്പിൾ എഐ സ്‍മാർട്ട് കണ്ണടകൾ; പുതിയ ഡിസൈനുകളും ക്യാമറ സംവിധാനവും സവിശേഷത
Recommended image3
ചരിത്രത്തിലെ ആദ്യ വൈഡ് ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് വാവെയ്; ആപ്പിളിനും സാംസങ്ങിനും പുതിയ വെല്ലുവിളി
Related Stories
Recommended image1
ഓപ്പോ എഫ്‌33 സീരീസ് ഏപ്രിൽ 15-ന് ഇന്ത്യയിൽ; 7000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ പ്രധാന ഫീച്ചറുകൾ പുറത്ത്
Recommended image2
ആപ്പിൾ എഐ സ്‍മാർട്ട് കണ്ണടകൾ; പുതിയ ഡിസൈനുകളും ക്യാമറ സംവിധാനവും സവിശേഷത
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved