സ്ത്രീകളിലെ ഹൃദയാഘാതം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സ്ത്രീകളിലെ ഹൃദയാഘാതം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അസിഡിറ്റി
നെഞ്ചെരിച്ചില്‍, ദഹനക്കേട്, അസിഡിറ്റി, നിര്‍ത്താതെയുള്ള ഏമ്പക്കം തുടങ്ങിയവയൊക്കെ ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ്. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം.
അമിത വിയർപ്പ്
അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിതമായി വിയര്‍ക്കാന്‍ സാധ്യതയുണ്ട്.
നെഞ്ചുവേദന
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം.
തോളിലും താടിയെല്ലുകളിലും വേദന
ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം.
ബിപി കുറയാം
ചിലരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ബിപി കുറയാം. ഇതുമൂലം തലക്കറക്കവും സംഭവിക്കാം.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാണ്.
അമിത ക്ഷീണം
അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം.
ഉത്കണ്ഠ, ഭയം
ഉത്കണ്ഠ, ഭയം, എന്തോ സംഭവിക്കാന്‍ പോകുന്ന പോലെയുള്ള തോന്നല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം.
നടക്കാന്‍ പറ്റാത്ത അവസ്ഥ
ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നടക്കാനോ പടികള്‍ കയറാനോ പറ്റാതെയാകാം. കൂടാതെ കാലുകളും ശരീരവും തണുക്കുന്ന പോലെ തോന്നാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam