MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Health
  • കരൾ പണിമുടക്കുന്നുണ്ടോ? ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

കരൾ പണിമുടക്കുന്നുണ്ടോ? ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ പ്രവർത്തനം തകരാറിലായാൽ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. 

1 Min read
Author : Anooja Nazarudheen
Published : Feb 14 2026, 11:28 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
കരൾ പണിമുടക്കുന്നുണ്ടോ? ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Image Credit : Getty

കരൾ പണിമുടക്കുന്നുണ്ടോ? ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

കരളിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

29
ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലാകുന്നു
Image Credit : Getty

ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലാകുന്നു

ചർമ്മത്തിലും കണ്ണിന്റെ വെള്ളയിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നത് കരൾ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ഇത് മഞ്ഞപ്പിത്തം എന്നറിയപ്പെടുന്നു.

39
മൂത്രത്തിന് കടുത്ത മഞ്ഞനിറം
Image Credit : Getty

മൂത്രത്തിന് കടുത്ത മഞ്ഞനിറം

മൂത്രത്തിനും കടുത്ത മഞ്ഞനിറം ഉണ്ടാകും. രക്തത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുമ്പോൾ ഉണ്ടാകുന്ന ബിലിറൂബിൻ എന്ന മഞ്ഞനിറമുള്ള പദാർത്ഥത്തെ സംസ്കരിക്കാൻ കരളിന് കഴിയാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരോഗ്യമുള്ള കരളാണെങ്കിൽ, ഇത് പിത്തരസമാക്കി മാറ്റി ദഹനത്തിന് സഹായിക്കും. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഇത് നടക്കില്ല. അതുപോലെ, മലത്തിന്റെ നിറം സാധാരണയിൽ നിന്ന് മാറി വെളുത്ത നിറത്തിലാകുന്നതും ഒരു ലക്ഷണമാണ്.

49
നീര്‍ക്കെട്ട്
Image Credit : Getty

നീര്‍ക്കെട്ട്

ശരീരത്തിലെ നീര്‍ക്കെട്ടും തടിപ്പും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയും കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം.

59
ചർമ്മത്തിൽ ചൊറിച്ചിൽ
Image Credit : Getty

ചർമ്മത്തിൽ ചൊറിച്ചിൽ

ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നത് കരൾ രോഗത്തിന്‍റെ മറ്റൊരു ലക്ഷണമാകാം. കരളിന്‍റെ പ്രവർത്തനവും നമ്മുടെ ചർമ്മവും തമ്മിൽ അടുത്ത ബന്ധമുണ്ട്. കരളിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ, പിത്തരസത്തിലെ ലവണങ്ങൾ രക്തത്തിൽ അടിഞ്ഞുകൂടി ചർമ്മത്തിനടിയിൽ എത്തുന്നു. ഇതാണ് ചൊറിച്ചിലിന് കാരണമാകുന്നത്. മറ്റ് പല കാരണങ്ങൾകൊണ്ടും ചൊറിച്ചിൽ ഉണ്ടാകാമെങ്കിലും, ഇത് സ്ഥിരമായി അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം.

69
വിശപ്പില്ലായ്മ
Image Credit : Getty

വിശപ്പില്ലായ്മ

വിശപ്പ് കുറയുന്നതും കരളിന്‍റെ പ്രവർത്തനം മോശമായതിന്‍റെ സൂചനയാണ്. ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിന് രോഗം ബാധിക്കുമ്പോൾ പിത്തരസത്തിന്റെ ഉത്പാദനം കുറയുകയും ദഹനപ്രക്രിയ താളം തെറ്റുകയും ചെയ്യും. ഇത് വിശപ്പില്ലായ്മയ്ക്ക് കാരണമാകും. ഇതോടൊപ്പം ശരീരഭാരം കുറയുന്നതും വയറുവേദനയും ഉണ്ടാകാം.

79
പെട്ടെന്ന് മുറിവും രക്തസ്രാവവും ഉണ്ടാകുന്നു
Image Credit : Getty

പെട്ടെന്ന് മുറിവും രക്തസ്രാവവും ഉണ്ടാകുന്നു

നിങ്ങൾക്ക് ഇടയ്ക്കിടെ മുറിവുകൾ ഉണ്ടാകുകയോ, ചെറിയ മുറിവിൽ നിന്നുപോലും രക്തസ്രാവം നിൽക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണണം. ഇതും കരൾ രോഗത്തിന്റെ ലക്ഷണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഈ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇതാണ് രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വരുന്നതിന് കാരണം.

89
ഛര്‍ദ്ദി, ക്ഷീണം
Image Credit : Getty

ഛര്‍ദ്ദി, ക്ഷീണം

കരളിന്‍റെ ആരോഗ്യം മോശമാകുമ്പോഴും ക്ഷീണം, ഛര്‍ദ്ദി എന്നിവ ഉണ്ടാകാം.

99
ശ്രദ്ധിക്കുക:
Image Credit : Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AN
Anooja Nazarudheen
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്‍റര്‍ടെയ്‌ന്‍മെന്‍റ് , ആരോഗ്യം, ലൈഫ്സ്റ്റൈല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 9 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവിൽ ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇമെയില്‍: anooja.zn@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഇടയ്ക്കിടെ വയറുവേദന വരാറുണ്ടോ? കാരണം ഇതാവാം
Recommended image2
തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
Recommended image3
മഗ്നീഷ്യത്തിന്റെ കുറവ് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved