MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • India News
  • മോദിയുടെ ഇസ്രയേല്‍ സന്ദർശനം; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത യാത്ര, ഇന്ത്യ വണ്‍ റൂട്ടിന് പിന്നാലെ പോയത് നിരവധിയാളുകൾ

മോദിയുടെ ഇസ്രയേല്‍ സന്ദർശനം; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത യാത്ര, ഇന്ത്യ വണ്‍ റൂട്ടിന് പിന്നാലെ പോയത് നിരവധിയാളുകൾ

ഇസ്രയേല്‍ സന്ദർശനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്ര വലിയ ചർച്ചയായിരിക്കുകയാണ്. ഫ്ലൈറ്റ്റഡാർ24 ന്‍റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത വിമാനം മോദി സഞ്ചരിച്ച ഇന്ത്യ വണ്‍ ആണ്. ഈ വിമാനമാണ് ഇപ്പോൾ വൈറല്‍ 

1 Min read
Author : Web Desk
Published : Feb 26 2026, 12:49 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
മോദി സഞ്ചരിച്ച ഇന്ത്യ വണ്‍ എന്ന വിമാനം, ട്രാക്ക് ചെയ്തത് നിരവധിപേർ
Image Credit : X

മോദി സഞ്ചരിച്ച ഇന്ത്യ വണ്‍ എന്ന വിമാനം, ട്രാക്ക് ചെയ്തത് നിരവധിപേർ

രണ്ട് ദിസവത്തെ ഇസ്രയേല്‍ സന്ദർശനത്തിന് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമാനയാത്ര വലിയ ചർച്ചയായിരിക്കുകയാണ്. മറ്റൊന്നുംകൊണ്ടല്ല. മോദി സഞ്ചരിച്ച ഇന്ത്യ വണ്‍ എന്ന വിമാനം ട്രാക്കു ചെയ്തത് നിരവധി ആളുകളാണ്. ഇതോടെ ഫ്ലൈറ്റ്റഡാർ24 ന്‍റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത വിമാനയാത്ര മോദി ഇസ്രയേലിലേക്ക് നടത്തിയ വിമാനയാത്രയാണെന്നാണ് റിപ്പോർട്ടുകൾ.

24
പാകിസ്ഥാന്‍റെയും ഇറാന്‍റെയും വ്യോമപാത ഒഴിവാക്കി യാത്ര
Image Credit : x

പാകിസ്ഥാന്‍റെയും ഇറാന്‍റെയും വ്യോമപാത ഒഴിവാക്കി യാത്ര

ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വൺ വിമാനം പാകിസ്ഥാന്‍റെയും ഇറാന്‍റെയും വ്യോമപാത ഒഴിവാക്കി പ്രത്യേക റൂട്ടിലൂടെയാണ് സഞ്ചരിച്ചത്. ഗുജറാത്തിന് മുകളിലൂടെ അറേബ്യൻ കടലിലേക്ക് ഇറങ്ങി, ഒമാൻ, സൗദി അറേബ്യ, ജോർദാൻ എന്നിവയുടെ വ്യോമപാതകളിലൂടെ കടന്ന് ടെൽ അവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയായിരുന്നു യാത്ര.

Related Articles

Related image1
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ
Related image2
'സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണം, ഫോൺ പരിശോധിക്കണം': ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
34
 സൗദി അറേബ്യയിൽ നിന്ന് ജോർദാനിലേക്ക് പ്രവേശിക്കുമ്പോൾ 9,225 ലൈവ് ട്രാക്കിങ്
Image Credit : x

സൗദി അറേബ്യയിൽ നിന്ന് ജോർദാനിലേക്ക് പ്രവേശിക്കുമ്പോൾ 9,225 ലൈവ് ട്രാക്കിങ്

മോദിയുടെ ഈ യാത്രയില്‍ ഫ്ലൈറ്റ് ട്രാക്ക് ചെയ്യാന്‍ ആളുകൾ കൂടുതല്‍ താൽപ്പര്യമെടുത്തു എന്നതാണ് വാസ്തവം. ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് 4 മണിയോടെ വിമാനം സൗദി അറേബ്യയിൽ നിന്ന് ജോർദാനിലേക്ക് പ്രവേശിക്കുമ്പോൾ 9,225 പേർ ലൈവായി ട്രാക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടും പ്രത്യേക റൂട്ടിനോടുമുള്ള ജിജ്ഞാസയാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. പ്രധാനമന്ത്രിയും മറ്റ് ഉന്നത നേതാക്കൾക്കും ഉപയോഗിക്കുന്ന പ്രത്യേക വിമാനമാണ് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ എയർ ഇന്ത്യ വൺ.

44
മോദിയുടെ രണ്ടാം സന്ദർശനം
Image Credit : x

മോദിയുടെ രണ്ടാം സന്ദർശനം

മോദിയുടെ ഇസ്രായേലിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. ആദ്യ സന്ദർശനം 2017 ജൂലൈയിലായിരുന്നു. ഈ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ പാർലമെന്‍റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. പ്രതിരോധ മേഖലയിൽ ഡ്രോണുകൾ, ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ കരാറുകൾ ചർച്ച ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
നരേന്ദ്ര മോദി
ഇസ്രായേൽ
ബെഞ്ചമിൻ നെതന്യാഹു

Latest Videos
Recommended Stories
Recommended image1
തലകൾ ഉരുളുമെന്ന് സുപ്രീം കോടതി, നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്ര സർക്കാർ; എൻസിഇആർടി വിവാദത്തിൽ കടുത്ത നടപടി
Recommended image2
മദ്രസകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും, 'തീവ്രവാദികളുടെ പ്രജനന കേന്ദ്രം'; വിവാദ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി
Recommended image3
ഐ ലൗ യൂ..., പിന്നെ ഫോൺ ഓഫ്, കുവൈത്തിലെ അമ്മയ്ക്ക് അവസാന സന്ദേശം; യൂട്യൂബറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Related Stories
Recommended image1
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ
Recommended image2
'സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണം, ഫോൺ പരിശോധിക്കണം': ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved