- Home
- Technology
- വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും പൂട്ട്, നിയമം പാലിക്കുവരെ രാജ്യത്ത് പ്രഖ്യാപിത വിലക്ക്; കനത്ത പിഴയും ചുമത്തി റഷ്യ
വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും പൂട്ട്, നിയമം പാലിക്കുവരെ രാജ്യത്ത് പ്രഖ്യാപിത വിലക്ക്; കനത്ത പിഴയും ചുമത്തി റഷ്യ
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റഷ്യ ടെലഗ്രാം ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 7.5 കോടി രൂപ പിഴ ചുമത്തിയതിനൊപ്പം, സർക്കാർ പിന്തുണയുള്ള 'മാക്സ്' എന്ന ആപ്പ് ഉപയോഗിക്കാൻ പൊതുജനങ്ങള്‍ക്ക് നിർദ്ദേശവും നൽകി.

നിരോധനം പ്രാബല്യത്തിൽ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് റഷ്യയില്‍ നിയന്ത്രണം. ടെലഗ്രാം പ്രാദേശിക നിയമങ്ങൾ പാലിക്കുന്നത് വരെ ഈ നിരോധനം തുടരുമെന്ന് റഷ്യയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ റോസ്കോംനാഡ്‌സർ (Roskomnadzor) അറിയിച്ചു. റഷ്യയില്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായിരുന്നു ടെലഗ്രാം.
സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും
7.5 കോടി രൂപ പിഴ
നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനും ടെലഗ്രാമിന് 64 ദശലക്ഷം റൂബിൾ (ഏകദേശം 7.5 കോടി ഇന്ത്യൻ രൂപ) റഷ്യ പിഴ ചുമത്തിയിട്ടുണ്ട്. ഈ തുക ഉടൻ അടയ്ക്കണമെന്ന് നിർദ്ദേശിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) റിപ്പോർട്ട് ചെയ്തു.
ജനജീവിതം പ്രതിസന്ധിയിൽ
ഈ നിരോധനം റഷ്യയിലെ സാധാരണക്കാരെയും ബിസിനസ് സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഒരുപോലെ ബാധിച്ചതായി റിപ്പോര്‍ട്ട്. നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടെലഗ്രാം രാജ്യത്ത് സേവനങ്ങൾ നിലച്ചതോടെ 'ഡൗൺഡിറ്റക്ടർ' (DownDetector) വെബ്സൈറ്റിൽ പരാതികൾ നിറഞ്ഞു. റഷ്യയിൽ ദൈനംദിന ആശയവിനിമയത്തിന് ടെലഗ്രാം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
ഇനി 'മാക്സ്' (Max) ആപ്പ് മാത്രം!
വിദേശ ആപ്പുകൾ നിരോധിക്കുന്നതിനൊപ്പം, റഷ്യ തങ്ങളുടെ നിർമ്മിത ആപ്പായ 'മാക്സ്' (Max) നെ പ്രോത്സാഹിപ്പിക്കുകയാണ്. ഇനി റഷ്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്‌മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലും 'മാക്സ്' ആപ്പ് നിർബന്ധമായും ഉണ്ടാകും. ചാറ്റിങ്, കോളിങ്, പണമിടപാട് സൗകര്യങ്ങൾ ഇതിലുണ്ട്. ഈ ആപ്പ് വികസിപ്പിച്ച വികെ (VK) കമ്പനിയുടെ സ്ഥാപകൻ പാവെൽ ഡുറോവ് ആണ്. ടെലഗ്രാം ആപ്പ് നിർമ്മിച്ചതും ഇദ്ദേഹം തന്നെയാണെന്നതാണ് കൗതുകം. എന്നാല്‍ പാവെൽ ഡുറോവ് 2014ല്‍ വികെ കമ്പനിയില്‍ നിന്ന് പടിയിറങ്ങിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

