പാരമ്പര്യ ഘടകങ്ങളും ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം, മലിനീകരണം, മോശം ഭക്ഷണക്രമം, ഹോർമോൺ മാറ്റങ്ങൾ എന്നിവ മുടി കൊഴിച്ചിലിന് ഗണ്യമായി കാരണമാകുന്നു.

മുടി കൊഴിച്ചിൽ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. പാരമ്പര്യ ഘടകങ്ങളും ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം, മലിനീകരണം, മോശം ഭക്ഷണക്രമം, ഹോർമോൺ മാറ്റങ്ങൾ എന്നിവ മുടി കൊഴിച്ചിലിന് ഗണ്യമായി കാരണമാകുന്നു.

പലർക്കും, സ്ക്രീൻ സമയം വർദ്ധിക്കൽ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കുന്നു. മുടി കൊഴിച്ചിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഭക്ഷണ സപ്ലിമെന്റുകൾ സഹായകമാണ്. 

മുടി വളർച്ച വേ​ഗത്തിലാക്കുന്നതിന് സഹായിക്കുന്ന അഞ്ച് മികച്ച സപ്ലിമെന്റുകളെ കുറിച്ച് ദില്ലിയിലെ സ്വസ്തം വെൽനസ് ക്ലിനിക്കിലെ ഡയറക്ടർ- ഡെർമറ്റോളജി & ഹെയർ എക്സ്പേർട്ട് ഡോ. നീഹാരിക ഗോയൽ പറയുന്നു.

ഒന്ന്

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ബയോട്ടിൻ നിർണായക പങ്ക് വഹിക്കുന്നു. മുടിയുടെ ഘടനയ്ക്ക് ആവശ്യമായ കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നു. ബയോട്ടിൻ സപ്ലിമെന്റേഷൻ മുടിയുടെ കനം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രണ്ട്

വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് അലോപ്പീസിയ ഏരിയേറ്റ പോലുള്ള മുടി കൊഴിച്ചിൽ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി അടങ്ങിയ സപ്ലിമെന്റുകൾ പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മൂന്ന്

ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ഇരുമ്പ് സപ്ലിമെന്റുകൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. സ്ത്രീകളിൽ വ്യാപകമായി കാണപ്പെടുന്ന ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണമാണ് അമിതമായ മുടി കൊഴിച്ചിൽ. ഇരുമ്പിന്റെ കുറവില്ലെങ്കിൽ ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കരുത്.

നാല്

രോഗപ്രതിരോധ പ്രവർത്തനത്തിന് സിങ്ക് അത്യാവശ്യമാണെങ്കിലും മുടിയുടെ കോശങ്ങളുടെ വളർച്ചയിലും നന്നാക്കലിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ഇത് ആവശ്യത്തിന് അളവിൽ സിങ്ക് ഇല്ലാത്തവർക്ക് സപ്ലിമെന്റേഷൻ ഗുണം ചെയ്യും.

അഞ്ച്

ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന വീക്കം തടയാനും സഹായിക്കുന്നു. അവ മുടിയുടെ മൊത്തത്തിലുള്ള ഘടനയും തിളക്കവും മെച്ചപ്പെടുത്തും.