വിറയലോട് കൂടിയ കടുത്ത പനി, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. യഥാസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയാകാം.

എല്ലാ വർഷവും ഏപ്രിൽ 25 ലോക മലേറിയ ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന കൊതുകുകൾ വഴി പകരുന്ന രോഗമായ മലേറിയയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലായിട്ടാണ് ലോക മലേറിയ ദിനം ആഘോഷിക്കുന്നത്. 

പെൺ അനോഫിലിസ് കൊതുകുകൾ വഴി പകരുന്ന പ്ലാസ്മോഡിയം (Plasmodium) മൂലമുണ്ടാകുന്ന മാരകമായ ഒരു അണുബാധയാണ് മലേറിയ. വിറയലോട് കൂടിയ കടുത്ത പനി, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. യഥാസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. 

കൊതുക് നിവാരണവും രോഗപ്രതിരോധ മരുന്നുകളുമാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ രോഗാണുവാഹകരായ പെൺ അനോഫിലിസ് കൊതുകുകൾ കടിക്കുമ്പോൾ, അവയുടെ ഉമിനീരിലുള്ള പ്ലാസ്മോഡിയം പരാന്നഭോജികൾ മനുഷ്യരക്തത്തിലേക്ക് പ്രവേശിക്കുന്നു. തുടർന്ന് ഇവ കരളിനെയും ചുവന്ന രക്താണുക്കളെയും ബാധിക്കുന്നു. രോഗാണു സാന്നിധ്യമുള്ള കൊതുകിൻറെ കടിയേറ്റ് 8 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇതാണ് ഇൻക്യുബേഷൻ കാലം എന്നറിയപ്പെടുന്നത്.

പ്രതിരോധ മാർഗ്ഗങ്ങൾ

കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക

ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.

കൊതുക് നിവാരണ ലായനികൾ (Repellents) ഉപയോഗിക്കുക.

വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.

വീടിൻറെ പരിസരത്ത് മഴവെള്ളം കെട്ടിനിൽക്കുന്നത് നീക്കം ചെയ്യാം. വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.

കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.

വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.

ക്ലോറോക്വിൻ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിൻ, പ്രിമാക്വിൻ, ക്വിനൈൻ, അർട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷൻ ചികിത്സയും ചെയ്തുവരുന്നു.