ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പുറപ്പെട്ട എയർ ആംബുലൻസ് ഛാത്ര ജില്ലയിൽ തകർന്നു വീണു. ഏഴുപേർ യാത്ര ചെയ്തിരുന്ന വിമാനത്തിൽ ഒരാൾ മരിച്ചതായി പ്രാഥമിക വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് രോഗിയുമായി ദില്ലിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ഛാത്ര ജില്ലയിൽ തകർന്നുവീണു. പൊള്ളലേറ്റ ഒരു രോഗിയും രണ്ട് പൈലറ്റുമാരും മെഡിക്കൽ സംഘവുമടക്കം ഏഴുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും ഊർജ്ജിതമായി തുടരുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player