അസമിലെ വെസ്റ്റ് കർബി ജില്ലയിലാണ് സംഭവം. കർബി ആംഗ്ലോങ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാങ്ങിന്റെ കുടുംബ വീടിനാണ് തീയിട്ടത്.

ദില്ലി: അസമിൽ വെസ്റ്റ് കർബി ജില്ലയിൽ സംഘർഷം. ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോങ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാങ്ങിന്റെ കുടുംബ വീടിനാണ് തീയിട്ടത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനായി നിരാഹാരം അനുഷ്ഠിച്ചവരെ നീക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

YouTube video player