ഹീരേന്ദ്ര കൈമാറിയ സിം കാർഡുകൾ ഉപയോഗിച്ചാണ് കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ രോഹിതും സാൻഡ്രിയും പാകിസ്ഥാനിലേക്ക് ചോർത്തിയിരുന്നത്.

കർണാടക: നാവികസേനാ രഹസ്യം പാകിസ്ഥാന് ചോർത്തിയ സംഭവത്തിൽ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ഉഡുപ്പി മാൽപേ പൊലീസ്. ഗുജറാത്ത് സ്വദേശി ഹീരേന്ദ്രയാണ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ യുപി സ്വദേശികൾക്ക് സിം കാർഡ് കൈമാറിയത് ഹീരേന്ദ്രയാണെന്ന് പൊലീസ് വ്യക്തമാക്കി. യുപി സ്വദേശികളായ രോഹിതും സാൻഡ്രിയും കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മാൽപേ യൂണിറ്റിൽ നിന്ന് നവംബറിലാണ് പിടിയിലായത്. ഹീരേന്ദ്ര കൈമാറിയ സിം കാർഡുകൾ ഉപയോഗിച്ചാണ് കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ രോഹിതും സാൻഡ്രിയും പാകിസ്ഥാനിലേക്ക് ചോർത്തിയിരുന്നത്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming