06:38 PM (IST) Feb 23

Malayalam news liveഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തും, സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് സൗകര്യൊരുക്കി അമ്മ; പ്രതികൾക്കായ് തെരച്ചില്‍ നടത്തി പൊലീസ്

20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായ് തെരച്ചില്‍ നടത്തി ചെന്നൈ പൊലീസ്

Read Full Story
05:55 PM (IST) Feb 23

Malayalam news liveവലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി, അപകടത്തിൽപെട്ട 5 പേരിൽ 4 പേരും മരിച്ചു

ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്.

Read Full Story
05:35 PM (IST) Feb 23

Malayalam news liveഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ 'പ്രഹാർ'; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു

രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'പ്രഹാർ' എന്ന പേരിൽ പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടാനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാനും ഈ നയം ലക്ഷ്യമിടുന്നു

Read Full Story
05:30 PM (IST) Feb 23

Malayalam news liveനൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസ്; യുവാവിന് നാല് വർഷം കഠിനതടവും പിഴയും

മാരക ലഹരിമരുന്നായ നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

Read Full Story
05:09 PM (IST) Feb 23

Malayalam news liveഹൈക്കോടതിയിൽ കെ സുരേന്ദ്രന് ആശ്വാസം, ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തു

Read Full Story
04:49 PM (IST) Feb 23

Malayalam news liveവയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് 1 ലേക്ക് മാറ്റിവെച്ചു; തീരുമാനിച്ചിരുന്നത് ഫെബ്രുവരി 25 ന്

ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

Read Full Story
04:10 PM (IST) Feb 23

Malayalam news liveപ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

മാർച്ച് 6ന് കൊച്ചിയിലെത്തുമെന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും.

Read Full Story
03:34 PM (IST) Feb 23

Malayalam news liveപൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,നിര്‍ത്താതെ പോയ കാര്‍ സ്ത്രീയെയും ഇടിച്ചു; വാഹനം നാട്ടുകാര്‍ പിടികൂടി

പൊന്നാനി നരിപ്പറമ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്

Read Full Story
03:26 PM (IST) Feb 23

Malayalam news liveഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം; റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

Read Full Story
03:00 PM (IST) Feb 23

Malayalam news liveരാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ് - ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Full Story
01:55 PM (IST) Feb 23

Malayalam news liveശബരിമല സ്വര്‍ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാര്‍ച്ച് 2ന് വിധി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്

Read Full Story
01:42 PM (IST) Feb 23

Malayalam news liveടിപി കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; അപ്പീലിൽ തീരുമാനമാകും വരെ ജാമ്യം

ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു.

Read Full Story
12:58 PM (IST) Feb 23

Malayalam news liveവേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ, വേദിയിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാൻ നിര്‍ദേശം

പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

Read Full Story
12:57 PM (IST) Feb 23

Malayalam news liveകോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് അപകടത്തിൽ 2 മരണം

അപകടത്തിൽ പരിക്കേറ്റ 4 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

Read Full Story
12:32 PM (IST) Feb 23

Malayalam news liveഎഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസ്; എംഎ ഷഹനാസ് കോടതിയിലെത്തി കീഴടങ്ങി

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.

Read Full Story
12:14 PM (IST) Feb 23

Malayalam news live'സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണം, വീഴ്ച സമ്മതിക്കണം'; ഉഷ ഇപ്പോഴും വലിയ ഷോക്കിലാണെന്ന് കെസി വേണുഗോപാൽ

വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണമെന്നും വീഴ്ച സമ്മതിക്കണമെന്നും കെസി വേണുഗോപാൽ. ശസ്ത്രക്രിയക്കുശേഷം ഉഷയെ ആശുപത്രിയിലെത്തി കെസി വേണുഗോപാൽ സന്ദര്‍ശിച്ചു

Read Full Story
12:06 PM (IST) Feb 23

Malayalam news liveബാർ കോംപൗണ്ടിലെ ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചു, പെട്രോൾ തീർന്നെന്ന് മറുപടി, വാഹനം പൊളിച്ചുവിറ്റ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഉണ്ണി, ജിനു ബേബി എന്നീ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ തീർന്നെന്ന് പറഞ്ഞ് കടത്തിയ ബൈക്ക് പൊളിച്ച് യന്ത്രഭാഗങ്ങളാക്കി സ്ക്രാപ് കടയിൽ വിൽക്കുകയായിരുന്നു. 

Read Full Story
11:48 AM (IST) Feb 23

Malayalam news liveബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണു​ഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടും

തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. എന്നാൽ പാർട്ടിയിൽ നിന്ന് അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പദ്മജ പ്രതികരിച്ചു.

Read Full Story
11:26 AM (IST) Feb 23

Malayalam news liveകേരള സ്റ്റോറി താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യവും ഇല്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ; 'സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ട്'

കടകം പള്ളിയും വാസവനും പുറത്താണ്. അവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. കോൺഗ്രസ്‌ നേരത്തെ ഒന്നും മിണ്ടിയില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

Read Full Story
11:04 AM (IST) Feb 23

Malayalam news live'ഉഷയുടെ മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയ ഉപകരണം കൊണ്ട് മുറിവുണ്ടായി, ഒരുപാട് വേദന അനുഭവിച്ചു'; നഷ്ടപരിഹാരം നൽകണമെന്ന് ബന്ധു

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം. ഇനി ജോലിക്ക് പോകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു

Read Full Story